KeralaLatest NewsNews

മനുഷ്യ-മൃഗ സംഘർഷം ഒഴിവാക്കാൻ പഠനങ്ങൾ ആവശ്യം: വനംമന്ത്രി

തിരുവനന്തപുരം: മനുഷ്യ – മൃഗ സംഘർഷം ഒഴിവാക്കാൻ ആവശ്യമായ പരിഹാര മാർഗങ്ങൾ കണ്ടെത്താനുള്ള കൂട്ടായ ശ്രമം ഉണ്ടാകണമെന്ന് വനം വന്യജീവിവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തിൽ വനംവകുപ്പ് സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആത്യന്തികമായി സംരക്ഷിക്കപ്പെടേണ്ടത് മാനവരാശിയുടെ നന്മയും സുരക്ഷയുമാണ്. ഇതിനായി വനവും മൃഗങ്ങളും മനുഷ്യരും ഒന്നടങ്കം തുല്യ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. 2018-2022 കാലയളവിൽ 13.19 കോടി രൂപയാണ് വന്യമൃഗ ശല്യം തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: കെ.എസ്.എഫ്.ഇയിൽ ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്: 70 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് റിമാൻഡിൽ

ശാസ്ത്രീയ മാർഗങ്ങളിലൂടെ വന്യജീവികളെ കാടിനുള്ളിൽ തന്നെ നിർത്താൻ കഴിയുന്ന മാർഗങ്ങൾ, ജലാംശം വലിച്ചെടുക്കുന്ന മരങ്ങളെ ഇല്ലാതാക്കി കൊണ്ടുള്ള പരീക്ഷണങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

മനുഷ്യ-മൃഗ സംഘർഷം ഒഴിവാക്കുവാനുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. കാടിന്റെ വശ്യത സന്ദർശകർക്ക് പകർന്നു നൽകുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ വരവ് വനത്തെക്കുറിച്ചും മൃഗങ്ങളുടെ ജീവിതത്തെക്കുറിച്ചും അടുത്തറിയാനുള്ള അവസരമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: കെ.എസ്.എഫ്.ഇയിൽ ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്: 70 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് റിമാൻഡിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button