Latest NewsKeralaIndiaNews

ശബരിമല യുവതീ പ്രവേശന കേസിന്റെ വാദം കേൾക്കുന്ന തീയതി ഈ മാസം 12ന് തീരുമാനിക്കും

ഡൽഹി: ശബരിമല യുവതീ പ്രവേശന കേസിന്റെ വാദം കേൾക്കുന്ന തീയതി ഈ മാസം 12ന് തീരുമാനിക്കും. ഇതടക്കം ഏഴംഗ, ഒന്‍പതംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ അടുത്ത ആഴ്ച ലിസ്റ്റ് ചെയ്യുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഈ കേസുകളില്‍ വാദം കേള്‍ക്കുന്ന തീയതി സംബന്ധിച്ച് ഈ മാസം 12ന് തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

നിലവില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഏഴംഗ, ഒന്‍പതംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി അടക്കം അടുത്തയാഴ്ച തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

അടുത്തയാഴ്ച ഏഴംഗ, ഒന്‍പതംഗ ഭരണഘടനാ ബെഞ്ചുകളുടെ പരിഗണനയിലുള്ള കേസുകള്‍ ലിസ്റ്റ് ചെയ്യും. ഈ കേസുകളില്‍ വാദം കേള്‍ക്കുന്ന തീയതി സംബന്ധിച്ച് ഈ മാസം 12ന് തീരുമാനിക്കുമെന്നാണ് തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസ് അറിയിച്ചത്. കേസ് നിലവില്‍ ഒന്‍പതംഗ ബെഞ്ചിന്റെ പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button