KeralaLatest NewsNews

എഐ ക്യാമറ വെച്ചതോടെ അപകടങ്ങളും മരണനിരക്കും ഇരട്ടിയായി: റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വെട്ടിലായി മുഖ്യമന്ത്രി

തിരുവനന്തപുരം : എഐ ക്യാമറ വെച്ച ശേഷമുള്ള അപകടങ്ങളുടെ കണക്കിലെ പൊരുത്തക്കേടുകള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വെട്ടിലായി. എഐ ക്യാമറ വെച്ചതോടെ സംസ്ഥാനത്ത് അപകടങ്ങളും മരണങ്ങളും കുറഞ്ഞുവെന്നായിരുന്നു പിണറായി സര്‍ക്കാറിന്റെ അവകാശവാദം. ക്യാമറ വെച്ചതിന് പിന്നാലെ ആഗസ്റ്റ് മാസത്തെ കണക്കുകള്‍ ഹൈക്കോടതിയിലും ഉന്നയിച്ചു. എന്നാല്‍, ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്തുവന്നതോടെയാണ് പിണറായി സര്‍ക്കാര്‍ കുടുങ്ങിയത്.

Read Also: ചൈനയിൽ നിന്ന് ഫണ്ടുകള്‍ സ്വീകരിച്ച് രാജ്യവിരുദ്ധ വാര്‍ത്തകള്‍ നല്‍കി : ന്യൂസ് ക്ലിക്കിനെതിരായ എഫ്‌ഐആര്‍ പുറത്ത്

2023 ആഗസ്റ്റില്‍ 1065 അപകടങ്ങളുണ്ടായി, 58 പേര്‍ മരിച്ചെന്നായിരുന്നു ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കണക്ക്. എന്നാല്‍, പൂര്‍ണമായ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ആഗസ്റ്റിലെ അപകടങ്ങളുടെ എണ്ണം 4000. മരണമാകട്ടെ 353. അതായത് 2022 ആഗസ്റ്റിലെ 307 മരണത്തെക്കാള്‍ കൂടുതല്‍. എഐ ക്യാമറ സ്ഥാപിച്ചതോടെ, സംസ്ഥാനത്ത് അപകടങ്ങളെ തുടര്‍ന്നുള്ള മരണനിരക്ക് കുറഞ്ഞെന്ന പിണറായി സര്‍ക്കാരിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button