
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ മുഖ്യപ്രതിയായ സതീഷ്‌കുമാര്‍ 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വീട്ടമ്മ. സതീഷ് കുമാര്‍ ലോണ്‍ തുകയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ചാണ് തൃശൂര്‍ സ്വദേശിനിയായ സിന്ധു ഇഡി ഓഫീസില്‍ പരാതി നല്‍കിയത്.
Read Also: Flipkart Big Billion Days Sale; പിക്‌സൽ 7 പ്രോ, പിക്‌സൽ 7 എ എന്നിവയ്ക്ക് കിടിലൻ ഓഫർ
തന്റെ ലോണ്‍ ടേക്ക് ഓവറുമായി ബന്ധപ്പെട്ട് സതീഷ് കുമാറിനെ സമീപിച്ചിരുന്നുവെന്നും അതിനു ശേഷം 15 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തുവെന്നും സിന്ധു പരാതിയില്‍ അറിയിച്ചു. നിലവില്‍ വീട്ടമ്മയുടെ കടം 75 ലക്ഷം രൂപയായി വര്‍ധിച്ചിട്ടുണ്ട്. ഇതോടെയാണ് സിന്ധു പരാതിയുമായി എത്തിയത്. ഈ പരാതിയും സതീഷ് കുമാറിന് എതിരെയുള്ള തെളിവായി ഇഡി ശേഖരിച്ചിട്ടുണ്ട്.
Post Your Comments