
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. നരേന്ദ്ര മോദി വളരെ ബുദ്ധിമാനാണ് എന്നദ്ദേഹം മോസ്‌കോയിൽ സംഘടിപ്പിച്ച പൊതു പരപാടിയിൽ പങ്കെടുക്കവെ പറഞ്ഞു. ഇന്ത്യ ശക്തമായ രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം ഇനിയും ശക്തമാകുമെന്നും പുടിൻ പറഞ്ഞു. റഷ്യൻ വാർത്താ പ്ലാറ്റ്‌ഫോമായ ആർടി ന്യൂസ് പങ്കിട്ട ഒരു വീഡിയോയിൽ പ്രധാനമന്ത്രി മോദിയുടെ ‘മാർഗ്ഗനിർദ്ദേശത്തിൽ’ ഇന്ത്യ കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു പുടിൻ.
‘പ്രധാനമന്ത്രി മോദിയുമായി ഞങ്ങൾ വളരെ നല്ല രാഷ്ട്രീയ ബന്ധമാണ് പങ്കിടുന്നത്, അദ്ദേഹം വളരെ ബുദ്ധിമാനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വളരെ വലിയ കുതിച്ചുചാട്ടം നടത്തുന്നു. ഈ അജണ്ടയിൽ പ്രവർത്തിക്കാനുള്ള ഇന്ത്യയുടെയും റഷ്യയുടെയും താൽപ്പര്യം ഇത് പൂർണ്ണമായും നിറവേറ്റുന്നു. ജനസംഖ്യ കൊണ്ടും സാമ്പത്തിക ശേഷി കൊണ്ടും ഇന്ത്യ ഒരു ശക്തമായ രാഷ്‌ട്രമാണ്’, പുടിൻ പറഞ്ഞു.
ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് പുടിന്റെ പ്രശംസ. ഇന്ത്യയിൽ, പ്രത്യേകിച്ച് ഉൽപ്പാദനരംഗത്ത് സംരംഭകത്വം വർദ്ധിപ്പിക്കുന്നതിനായി 2014-ൽ മോദി ആരംഭിച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയെ പുടിൻ നേരത്തെ പ്രശംസിച്ചിരുന്നു. എട്ടാമത് ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ (ഇഇഎഫ്) സംസാരിച്ച പുടിൻ, ആഭ്യന്തര വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ വിജയത്തിൽ നിന്ന് റഷ്യക്ക് പഠിക്കാമെന്ന് അഭിപ്രായപ്പെട്ടു.
Post Your Comments