Latest NewsNewsIndiaInternational

ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് നിരവധി നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് കാനഡ : റിപ്പോർട്ട്

കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലെ ഭൂരിപക്ഷം നയതന്ത്ര ഉദ്യോഗസ്ഥരെയും കനേഡിയൻ സർക്കാർ ഒഴിപ്പിച്ചതായി റിപ്പോർട്ട്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട നയതന്ത്ര തർക്കങ്ങൾക്കിടയിൽ നയതന്ത്ര ഉദ്യോഗസ്ഥരെ ക്വാലാലംപൂരിലേക്കോ സിംഗപ്പൂരിലേക്കോ സ്ഥലം മാറ്റിയിരിക്കുകയാണെന്ന് കാനഡയിലെ സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത, ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

ഈ ആഴ്ച ആദ്യം, ഒക്ടോബർ 10 നകം ഏകദേശം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാനാണ് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടത്. സമയപരിധിക്ക് ശേഷവും രാജ്യത്ത് തുടരുന്ന ഏതെങ്കിലും കനേഡിയൻ നയതന്ത്രജ്ഞരുടെ നയതന്ത്ര പരിരക്ഷ ഇല്ലാതാക്കുമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button