IdukkiKeralaNattuvarthaLatest NewsNews

ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന ​അങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി മ​രി​ച്ചു

മറ​യൂ​ര്‍ ക​രി​മു​ട്ടി സ്വ​ദേ​ശി പ​ന്ന​ക്കാ​ര്‍ വീ​ട്ടി​ല്‍ പ്ര​കാ​ശ​ന്‍റെ ഭാ​ര്യ രാ​ധി​ക(41) ആ​ണ് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ച​ത്

മ​റ​യൂ​ര്‍: മറയൂരിൽ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന ​അങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി മ​രി​ച്ചു.​ മറ​യൂ​ര്‍ ക​രി​മു​ട്ടി സ്വ​ദേ​ശി പ​ന്ന​ക്കാ​ര്‍ വീ​ട്ടി​ല്‍ പ്ര​കാ​ശ​ന്‍റെ ഭാ​ര്യ രാ​ധി​ക(41) ആ​ണ് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ച​ത്.

Read Also : മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം: മോഷ്ടാക്കള്‍ പിടിയില്‍

സെ​പ്റ്റം​ബ​ര്‍ 25-ന് ​രാ​വി​ലെ​യാ​ണ് രാ​ജ​മ​ല​യ്ക്കു സ​മീ​പം അ​ഞ്ചാം മൈ​ല്‍ ഭാ​ഗ​ത്ത് ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ​ത്. മൂ​ന്നാ​റി​ല്‍ ന​ട​ന്ന അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മ​റ​യൂ​രി​ല്‍​നി​ന്നു പോ​യ സം​ഘം സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ രാ​ധി​ക ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. തുടർന്ന്, ടാ​റ്റാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​ക​ത്സ​യ്ക്കു ശേ​ഷം കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റുകയാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം മ​റ​യൂ​രി​ലെ​ത്തി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button