നെടുമങ്ങാട്: കാപ്പ കേസിൽ ആറുമാസത്തേക്ക് നാടുകടത്തപ്പെട്ട പ്രതി വീണ്ടും അറസ്റ്റിൽ. അരശുപറമ്പ് നൈസിൽ മൻസിൽ എ.തൻസീറി(38)നെയാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട്, വാളിക്കോട് സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങൾ നടത്തിയതിനെ തുടർന്നാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങൾക്ക് ശേഷം ഇയാൾ ജഗതി കൊച്ചാർ റോഡിൽ സ്വകാര്യ സ്ഥാപനത്തിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്.
Post Your Comments