തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസില്‍ വിജിലൻസ് പരിശോധനയ്ക്കിടെ അനധികൃതമായി സൂക്ഷിച്ചിരുന്ന 7500 രൂപ പിടികൂടി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യല്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് വെള്ളറട വില്ലേജ് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് വിജിലൻസ് പരിശോധന നടത്തിയത്. അനധികൃതമായി ഫയലിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് 7500 രൂപ കണ്ടെടുത്തത്.
Read Also : കോടികൾ സമാഹരിക്കാൻ ലക്ഷ്യമിട്ട് റിലയൻസ് റീട്ടെയിൽ, ഐപിഒയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു
രേഖകള്‍ ശരിയാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ വ്യാപകമായി പണപിരിവ് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രജിസ്റ്റര്‍ ബുക്കിന് അടിയില്‍ നിന്നായിരുന്നു 500-ന്റെ 15 നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
തുടര്‍നടപടി സ്വീകരിക്കുമെന്ന് യൂണിറ്റ് ഡിവൈഎസ്പി അനില്‍കുമാര്‍ പറഞ്ഞു.
Post Your Comments