Latest NewsNewsIndia

വന്ദേഭാരത് സ്ലീപ്പറും വരുന്നു, 2024ല്‍ സര്‍വീസ് ആരംഭിക്കും: ചിത്രങ്ങള്‍ പങ്കുവെച്ച് കേന്ദ്ര റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ആദ്യ പതിപ്പ് നിര്‍മ്മാണം പൂര്‍ത്തിയായതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ കോച്ചുകളുടെ നിര്‍മ്മാണം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.

Read Also: കോടികൾ സമാഹരിക്കാൻ ലക്ഷ്യമിട്ട് റിലയൻസ് റീട്ടെയിൽ, ഐപിഒയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു

ഇതിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററില്‍ പങ്കുവച്ചു. 2024 മാര്‍ച്ചോടെ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്ന സൂചനയും മന്ത്രി നല്‍കിയിട്ടുണ്ട്.

റെയില്‍വേ വികാസ് നിഗം ലിമിറ്റഡും റഷ്യയിലെ ടിഎംഎച്ച് ഗ്രൂപ്പിന്റെയും കണ്‍സോര്‍ഷ്യവും ചേര്‍ന്നാന്ന് വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ചെന്നെയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയും ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും സംയുക്തമായാണ് കോച്ചുകളുടെ ഡിസൈനും ഇന്റീരിയറും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

നിലവിലെ സ്ലീപ്പര്‍ കോച്ചുകളേക്കാള്‍ വിശാലമായ ബര്‍ത്തുകള്‍, തെളിച്ചമുള്ള ഇന്റീരിയറുകള്‍, കൂടുതല്‍ വിശാലവും സൗകര്യവുമുള്ള ടോയ്‌ലറ്റുകള്‍ എന്നിവ കോച്ചുകളുടെ പ്രധാന പ്രത്യേകതകളാണ്. ഒരു ട്രെയിനില്‍ 857 ബര്‍ത്തുകള്‍ ഉണ്ടാകും. ഇതില്‍ 823 എണ്ണം യാത്രക്കാര്‍ക്ക് വേണ്ടിയാണ്. 34 ബര്‍ത്തുകള്‍ റെയില്‍വേ ജീവനക്കാര്‍ക്ക് വേണ്ടിയും മാറ്റിവയ്ക്കും.

സാധാരണ സ്ലീപ്പര്‍ കോച്ചുകളില്‍ നാല് ശുചിമുറികളാണ് ഉള്ളതെങ്കില്‍ വന്ദേഭാരത് സ്ലീപ്പറില്‍ മൂന്നെണ്ണമേ ഉണ്ടാകൂ. എല്ലാ കോച്ചുകളിലും ഒരു മിനി പാന്‍ട്രിയും സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 10 ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്.

ഒറ്റരാത്രി കൊണ്ട് അതിവേഗ എക്‌സ്പ്രസ് ട്രെയിനുകളില്‍ ദീര്‍ഘദൂര യാത്രയ്ക്ക് സൗകര്യം ഒരുക്കുക എന്നതാണ് വന്ദേ ഭാരത് സ്ലീപ്പറിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button