ThiruvananthapuramKeralaNattuvarthaLatest NewsNews

ഒന്നുകിൽ സിപിഎമ്മിന്റെ അഖിലേന്ത്യാ നേതൃത്വം മുഖ്യമന്ത്രിയെ തിരുത്തണം, അല്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം: കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതുപോലെ ഒരു നാറിപുളിച്ച ഇടതുപക്ഷ ഗവൺമെന്റ് സംസ്ഥാനത്തുണ്ടായിട്ടില്ലെന്നു സുധാകരൻ പറഞ്ഞു. നാറിപുളിച്ചിട്ടും ഒരു പ്രതികരണവുമില്ലാതെ ചതഞ്ഞുകൂടി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന ഒരു മുഖ്യമന്ത്രി ഇന്ത്യാ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.

‘ഇങ്ങനൊരു മുഖ്യമന്ത്രി ഇന്ത്യയിൽ എവിടെയെങ്കിലുമുണ്ടോ? മുഖ്യമന്ത്രിക്ക് ആത്മാഭിമാനമുണ്ടോ? മുഖ്യമന്ത്രിയെ തിരുത്താൻ സിപിഎം അഖിലേന്ത്യാ നേതാക്കന്മാർക്കു നട്ടെല്ലില്ലേ? ഒന്നുകിൽ സിപിഎമ്മിന്റെ അഖിലേന്ത്യാ നേതൃത്വം മുഖ്യമന്ത്രിയെ തിരുത്തണം. അല്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം. അതാണ് കെപിസിസിയുടെ ആവശ്യം,’ കെ സുധാകരൻ പറഞ്ഞു.

ഒരു പണിക്കും പോകാതെ എല്ലാ ദിവസവും അവധിയായാൽ രാഷ്ട്രിയക്കാർക്ക് തിന്നാൻ കിട്ടും: ഹരീഷ് പേരടിയുടെ പരിഹാസം

‘എംഎബേബിയും തോമസ് ഐസക്കും സർക്കാരിനെതിരെ അഭിപ്രായം പറഞ്ഞു. തുരുമ്പിച്ച ഗവൺമെന്റ് എന്നല്ലേ പറഞ്ഞത്. സ്വന്തം നേതാക്കൾ തന്നെ സർക്കാരിനെ തള്ളിപ്പറയുന്നതിലേക്ക് എത്തിയെങ്കിൽ ആ സർക്കാരിന്റെ രാഷ്ട്രീയ അസ്തിത്വം എന്താണെന്നു പരിശോധിക്കണം,’ സുധാകരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button