Latest NewsIndiaNews

സട കുടഞ്ഞെഴുന്നേറ്റ് ഇഡി, വ്യാപക റെയ്ഡ്: 200 കോടി ചെലവഴിച്ച് ആഡംബര വിവാഹം, വരനെ ചോദ്യം ചെയ്തു

 

ന്യൂഡല്‍ഹി: രാജ്യത്തെ നിരവധി പ്രാദേശിക ദേശീയ നേതാക്കള്‍ എല്ലാവരും തന്നെ ഇഡി അഥവാ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന പേര് കേള്‍ക്കുമ്പോള്‍ ഞെട്ടലിലാണ്. മിക്ക നേതാക്കളും ഇന്ന്  ഇഡിയുടെ അന്വേഷണം നേരിടുകയാണ്. ഇതിനിടയിലാണ് 200 കോടി ചെലവഴിച്ച ഒരു വിവാഹാഘോഷവുമായി ബന്ധപ്പെട്ട് ഇഡി വരനെ ചോദ്യം ചെയ്‌തെന്ന വാര്‍ത്തയെത്തിയത്. ചോദ്യം ചെയ്തത് വരനെ മാത്രമല്ല, വിവാഹത്തില്‍ പങ്കെടുത്ത ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ അടക്കമാണ്.

Read Also: 10 വ​യ​സ്സു​കാ​രി​ക്ക് മു​ന്നി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ചു: 47കാരന് ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

സൗരഭിന്റെ വിവാഹം കഴിഞ്ഞ ഫെബ്രുവരിയില്‍ റാസല്‍ഖൈമയില്‍ വച്ചായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിരുന്നുകാരെ റാസല്‍ഖൈമയിലേക്ക് കൊണ്ട് പോയത് സ്വകാര്യ ജറ്റ് വിമാനങ്ങളിലാണ്. മുംബൈ ആസ്ഥാനമായുള്ള ഇവന്റ് മാനേജ്‌മെന്റ് വിവാഹം അതിമനോഹരമാക്കുകയും ചെയ്തു. എന്നാല്‍ ഇതിനെല്ലാറ്റിനും വേണ്ടി ചെലവായ കാശ്, പണമായി നല്‍കിയതാണ് ഇഡിയെ സംശയമുനയില്‍ നിര്‍ത്തിയത്. പ്രത്യേകിച്ചും ചെലവിനുള്ള 200 കോടിയും പണമായി കൈമാറിയെന്നത് ഇഡിയുടെ സംശയം വര്‍ദ്ധിപ്പിച്ചു.

ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന് ഹവാല ഇടപാടുകള്‍ വഴി 112 കോടി രൂപ എത്തിച്ചെന്നും ഇത് കൂടാതെ 42 കോടി രൂപയുടെ ഹോട്ടല്‍ ബുക്കിംഗുകള്‍ യുഎഇ കറന്‍സിയില്‍ പണമായി നല്‍കിയെന്നും ഇഡി പറയുന്നു. തുടര്‍ന്ന് ഇവന്റ് മാനേജ്മെന്റ് സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ സ്ഥലങ്ങളില്‍ ഇഡി നടത്തിയ പരിശോധനയില്‍ ഹവാല ഇടപാടുകളുടെയും കണക്കില്‍ പെടാത്ത പണത്തിന്റെയും തെളിവുകള്‍ കണ്ടെത്തിയതായും ഏജന്‍സി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button