MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് അധ്യാപിക ലെഗിൻസ് ധരിക്കുന്നതിനെ ചൊല്ലി വിവാദം: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണരീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെത്തുടർന്ന് ഉണ്ടായ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. വിദ്യാർത്ഥികൾക്ക് മാതൃക കാണിക്കേണ്ട അധ്യാപകർ ബാലിശമായി പെരുമാറരുതെന്ന് കമ്മിഷൻ താക്കീത് നൽകി. ഇത്തരത്തിലുള്ള സമീപനം അപലപനീയമാണെന്നും കമ്മിഷൻ ഉത്തരവിൽ പറയുന്നു. പരാതി പരിഹരിച്ചതിനെ തുടർന്ന് കമ്മിഷൻ ആക്ടിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് കേസ് തീർപ്പാക്കി.

എടപ്പറ്റ സികെഎച്ച്എംജിഎച്ച്എസ് സ്കൂളിൽ നടന്ന സംഭവത്തിൽ, അധ്യാപിക ലെഗിൻസ് ധരിക്കുന്നതു കാരണം കുട്ടികൾ ശരിയായി യൂണിഫോം ധരിക്കുന്നില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞത് വിവാദമാവുകയായിരുന്നു. എന്നാൽ, സൗകര്യാനുസരണം വസ്ത്രം ധരിക്കാമെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടി അധ്യാപിക കമ്മിഷനെ സമീപിച്ചു. തുടർന്ന്, ഡിഡിഇയോട് പരാതിയിൽ പരിഹാരം കാണാൻ കമ്മിഷൻ നിർദേശം നൽകി.

അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ബസുകളിൽ സൗജന്യയാത്ര: ഉത്തരവ് പുറത്തിറക്കി സർക്കാർ

സ്കൂൾ സന്ദർശിച്ച ഡിഡിഇ അധ്യാപകരുടെ വസ്ത്രധാരണ രീതിയിൽ സർക്കാർ പറഞ്ഞിരിക്കുന്ന ‘സൗകര്യപ്രദം’ എന്ന വാക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്ന് കമ്മിഷനെ അറിയിച്ചു. സർക്കാർ ജീവനക്കാരുടെ സേവന പെരുമാറ്റ ചട്ടങ്ങൾക്കുള്ളിൽ നിന്ന് രമ്യമായി തീർക്കേണ്ട ഒരു വിഷയം സങ്കീർണമാക്കിയതിൽ അധ്യാപികയ്ക്കും പ്രധാനാധ്യാപികയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും ഡിഡിഇ റിപ്പോർട്ട് ചെയ്തു.

സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35% സംവരണം; മധ്യപ്രദേശില്‍ സുപ്രധാന നീക്കവുമായ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍

വിവാദത്തെത്തുടർന്ന് പരാതിക്കാരിക്ക് മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറ്റം നൽകിയിരുന്നു. വിഷയം രമ്യമായി പരിഹരിക്കാതിരുന്ന പ്രധാനാധ്യാപികയോട് മറ്റൊരു പരാതിക്ക് ഇടനൽകാത്ത വിധം പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയതായും റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ, പ്രധാനാധ്യാപികയെ സ്ഥലം മാറ്റണമെന്ന് പരാതിക്കാരി കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button