
മറയൂർ: കാന്തല്ലൂരിലേക്കുള്ള വിനോദയാത്രയ്ക്കിടെ ഒറ്റയാന്റെ മുന്നിൽപെട്ട ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബൈക്ക് യാത്രക്കാരായ തമിഴ്നാട് കോയമ്പത്തൂർ കിണത്തുകടവ് സ്വദേശികളായ പ്രേംകുമാർ – രഞ്ജിത ദമ്പതികളാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ഞായറാഴ്ച രാത്രി ഏഴോടെ മറയൂർ-കാന്തല്ലൂർ റോഡിൽ വെട്ടുകാട്ടിലാണ് സംഭവം. ദമ്പതികളായ ബൈക്ക് യാത്രക്കാർ കയറ്റം കയറി വരുന്നതിനിടയിൽ ഒരു വശത്തുനിന്ന് ഒറ്റയാനും കയറി വന്നു. തുടർന്ന്, ദമ്പതികൾ കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു.
ആന മണിക്കൂറുകളോളം റോഡിൽത്തന്നെ നിലയുറപ്പിച്ചു. തുടർന്ന്, ഇരുവശങ്ങളിലും വാഹനങ്ങൾ കുടുങ്ങിക്കിടന്നു. പിന്നീട് പ്രദേശവാസിയുടെ ഒരു ജീപ്പ് മുമ്പിലെത്തിയപ്പോഴാണ് ഒറ്റയാൻ കാട്ടിലേക്ക് കയറിയത്.
Post Your Comments