ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ എണ്ണക്കമ്പനിയായ ഷെൽ. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയർന്നതോടെയാണ് ഷെൽ ആനുപാതികമായി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഡീസൽ വിലയിൽ ലിറ്ററിന് 20 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണ ബാരലിന് 90 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ആഭ്യന്തര വില വർദ്ധിപ്പിക്കുക എന്ന നീക്കത്തിലേക്ക് ഷെൽ എത്തിയത്.
മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 130 രൂപയും, ഡീസലിന് 117 രൂപയുമാണ് ഷെൽ പമ്പുകളിലെ വില. അതേസമയം, ചെന്നൈയിൽ 129 രൂപയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. 118 രൂപ നിരക്കിലാണ് ചെന്നൈയിൽ പെട്രോൾ വിൽക്കുന്നത്. സ്വകാര്യ എണ്ണക്കമ്പനികൾ വില ഉയർത്തിയിട്ടുണ്ടെങ്കിലും, പൊതുമേഖലാ എണ്ണക്കമ്പനികൾ ഇതുവരെ ഇന്ധനവിലയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. മുംബൈയിൽ പൊതുമേഖല എണ്ണക്കമ്പനികൾ 106.31 രൂപ നിരക്കിലാണ് പെട്രോൾ വിൽക്കുന്നത്. അതേസമയം, 94 രൂപയാണ് ഡീസലിന്റെ വില.
Post Your Comments