KeralaLatest NewsNews

കാമുകനെ കഷായത്തില്‍ വിഷം നല്‍കി കൊന്ന ഗ്രീഷ്മയുടെ കോലം കത്തിച്ച്‌ മെൻസ് അസോസിയേഷൻ, ജാമ്യം നല്‍കിയതില്‍ പ്രതിഷേധം

ഷാരോണ്‍ വധക്കേസില്‍ കഴിഞ്ഞാഴ്ചയാണ് ജാമ്യം ലഭിച്ച്‌ ഗ്രീഷ്മ ജയില്‍ മോചിതയായത്.

നെയ്യാറ്റിൻകര : കാമുകനെ കഷായത്തില്‍ വിഷം നല്‍കി കൊന്ന കേസിലെ പ്രതി ഗ്രീഷ്മക്ക് ജാമ്യം നല്‍കിയതില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഗ്രീഷ്മയുടെ കോലം കത്തിച്ച്‌ മെൻസ് അസോസിയേഷന്റെ പ്രതിഷേധം. ഷാരോണ്‍ വധക്കേസില്‍ കഴിഞ്ഞാഴ്ചയാണ് ജാമ്യം ലഭിച്ച്‌ ഗ്രീഷ്മ ജയില്‍ മോചിതയായത്.

READ ALSO: രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുതിക്കുന്നു! ഇന്ധനവില കുത്തനെ ഉയർത്തി ഷെൽ

നെയ്യൂരിലെ സ്വകാര്യ കോളജില്‍ ബി.എസ്‌.സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഷാരോണ്‍ രാജുമായി പ്രണയത്തിലായിരുന്നു ഗ്രീഷ്മ. എന്നാൽ മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു.

കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ് ഗ്രീഷ്മ. സംഭവം നടന്നത് കന്യാകുമാരിയിലായതിനാല്‍ വിചാരണയും അവിടെ നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം. ഇപ്പോൾ കേസ് നടപടികൾ നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button