MalappuramKeralaNattuvarthaLatest NewsNews

11കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി: 60കാരന് 21 വർഷം കഠിന തടവും പിഴയും

വേങ്ങര ഇരിങ്ങല്ലൂർ കാവുങ്ങൽ മോഹൻദാസിനെയാണ് കോടതി ശിക്ഷിച്ചത്

മഞ്ചേരി: 11കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 60കാരന് 21 വർഷം കഠിന തടവും 2.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വേങ്ങര ഇരിങ്ങല്ലൂർ കാവുങ്ങൽ മോഹൻദാസിനെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി അതിവേഗ പോക്സോ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ആണ് ശിക്ഷ വിധിച്ചത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് അഞ്ച് വർഷം കഠിന തടവും 50000 രൂപ പിഴയും ആണ് ശിക്ഷ. പോക്‌സോ നിയമത്തിലെ 9 (എൽ), 9 (എം) വകുപ്പുകളിൽ ഏഴ് വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. മൂന്നു വകുപ്പുകളിലും പിഴയടക്കാത്ത പക്ഷം മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇതിന് പുറമെ കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ട് വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ അനുഭവിക്കണം.

Read Also : അബുദാബി ബിഗ് ടിക്കറ്റ്, പ്രവാസിയെ 33 കോടി രൂപയുടെ ഭാഗ്യം തേടിയെത്തി

പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പ്രതി പിഴയടക്കുകയാണെങ്കിൽ തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

2019 നവംബർ മുതൽ 2020 ജനുവരി വരെയുള്ള വിവിധ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന്റെ മുൻവശത്തെ റോഡിൽ നിൽക്കുകയായിരുന്ന കുട്ടിയെ അരിവാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വേങ്ങര എസ്.ഐ ആയിരുന്ന എൻ. മുഹമ്മദ് റഫീഖാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷൽ പബ്ലിക് പ്രോസി ക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ 11 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 15 രേഖകളും ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button