IdukkiKeralaNattuvarthaLatest NewsNews

തട്ടുകടയിൽ ദോശയ്ക്കൊപ്പം ചമ്മന്തി ലഭിച്ചില്ല: പ്രകോപിതനായ യുവാവ് ജീവനക്കാരന്‍റെ മൂക്ക് കടിച്ച്‌ പറിച്ചതായി പരാതി

തട്ടുകട ജീവനക്കാരനായ ശിവചന്ദ്രനാണ് പരുക്കേറ്റത്

ഇടുക്കി: കട്ടപ്പനയില്‍ ദോശയ്ക്കൊപ്പം ചമ്മന്തി ലഭിക്കാത്തതിനെ തുടര്‍ന്ന്, യുവാവ് തട്ടുകട ജീവനക്കാരന്‍റെ മൂക്ക് കടിച്ചു പറിച്ചു. തട്ടുകട ജീവനക്കാരനായ ശിവചന്ദ്രനാണ് പരുക്കേറ്റത്. പ്രദേശവാസിയായ സുജീഷ് ആണ് ശിവചന്ദ്രന്‍റെ മൂക്ക് കടിച്ച്‌ പറിച്ചത്.

ഇടുക്കി പുളിയന്മലയില്‍ ക‍ഴിഞ്ഞ ശനിയാ‍ഴ്ചാണ് സംഭവം. തട്ടുകടയിലെ സാധനങ്ങള്‍ തീര്‍ന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാല്‍ കട അടക്കാൻ തുടങ്ങുമ്പോഴാണ് പുളിയൻമല അമ്പലമേട്ടില്‍ താമസിക്കുന്ന സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടത്. എതിര്‍ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനായാതിനാല്‍ പരിചയത്തിന്‍റെ പേരില്‍ ജീവനക്കാര്‍ക്കായി വച്ചിരുന്ന ദോശയിലൊന്ന് സുജീഷിന് നല്‍കുകയായിരുന്നു.

Read Also : വഴിയരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

എന്നാൽ, ദോശയ്ക്കൊപ്പം ചമ്മന്തിക്കറി ഇല്ലെന്നറിഞ്ഞ പ്രകോപിതനായ യുവാവ് കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ശിവയെ മര്‍​ദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ സുജീഷിന്‍റെ കടിയേറ്റ് ശിവചന്ദ്രന്‍റെ മൂക്കിന് മുറിവേറ്റു.

മര്‍ദ്ദനം തടയാനെത്തിയ മറ്റു രണ്ടു ജീവനക്കാരെയും ഇയാള്‍ ആക്രമിച്ചതായി പരാതിയിൽ പറയു‌ന്നു. പരുക്കേറ്റ ശിവയെ വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവയുടെ പരാതിയില്‍ വണ്ടൻമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button