Latest NewsNewsBusiness

രാജ്യത്ത് ഓഗസ്റ്റ് മാസം പൂട്ടുവീണത് 74 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക്! കണക്കുകൾ പുറത്തുവിട്ട് മെറ്റ

ഓഗസ്റ്റ് 1-നും 31-നും ഇടയിൽ 74,20,748 അക്കൗണ്ടുകളാണ് വിലക്കിയത്

രാജ്യത്ത് ഓഗസ്റ്റ് മാസത്തിൽ വിലക്കേർപ്പെടുത്തിയ വാട്സ്ആപ്പ് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്തുവിട്ട് മെറ്റ. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഓഗസ്റ്റിൽ 74 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ഐ.ടി നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോർട്ടിലാണ് മെറ്റ ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. ഉപഭോക്താക്കളിൽ നിന്നും ലഭിച്ച പരാതികളുടെയും, നിയമലംഘനങ്ങളുടെയും അടിസ്ഥാനത്തിലാണ് വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

ഓഗസ്റ്റ് 1-നും 31-നും ഇടയിൽ 74,20,748 അക്കൗണ്ടുകളാണ് വിലക്കിയത്. ഇതിൽ, 35,06,905 അക്കൗണ്ടുകൾ ഉപഭോക്താക്കളിൽ നിന്ന് പരാതി, റിപ്പോർട്ട് എന്നിവ ലഭിക്കുന്നതിനു മുൻപ് തന്നെ നിരോധിച്ചിട്ടുണ്ട്. വാട്സ്ആപ്പ് ദുരുപയോഗത്തിനെതിരെയാണ് ഇത്തരത്തിലുള്ള നടപടികൾ മെറ്റ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് വാട്സ്ആപ്പിന്റെ പുതിയ നടപടി. നിയമലംഘനങ്ങൾ നടത്തുന്ന അക്കൗണ്ടുകൾക്കെതിരെ ഇത്തരം കർശന നടപടികൾ എല്ലാ മാസവും മെറ്റ സ്വീകരിക്കാറുണ്ട്.

Also Read: നേപ്പാളിൽ ഒരു മണിക്കൂറിനുള്ളിൽ നാല് ഭൂകമ്പം; കെട്ടിടങ്ങൾ ഒഴിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button