ഉജ്ജയിന്‍:ഉജ്ജയിനില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പുതിയ വെളിപ്പെടുത്തല്‍. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് താന്‍ വസ്ത്രങ്ങള്‍ നല്‍കി സഹായിച്ചെന്ന് കേസില്‍ അറസ്റ്റിലായ ഓട്ടോറിക്ഷാ ഡ്രൈവര്‍ രാകേഷ് മാലിവ പറഞ്ഞു. കുട്ടിയെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓട്ടോയില്‍ ഇരിക്കാന്‍ പറഞ്ഞത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വഴിയില്‍ ഉപേക്ഷിച്ചതാണ് തന്റെ ഏക തെറ്റെന്നും രാകേഷ് കൂട്ടിച്ചേര്‍ത്തു.
Read Also: സ്കൂട്ടറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
‘കുട്ടി ഞെട്ടലിലായിരുന്നു. സംസാരിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല. കൈകൊണ്ട് ആംഗ്യങ്ങളിലൂടെ കാര്യങ്ങളറിയാന്‍ ശ്രമിച്ചു. ഞാനും ആശയക്കുഴപ്പത്തിലായിരുന്നു. എനിക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. കീറിയ വസ്ത്രങ്ങള്‍ ധരിച്ച് കുട്ടി ഹത്‌കേശ്വറിനും ജീവന്‍ ഖേരിക്കും ഇടയില്‍ കറങ്ങുകയായിരുന്നു. ഞാന്‍ എന്റെ കാക്കി ഷര്‍ട്ട് വാഗ്ദാനം ചെയ്തു. എന്നാല്‍ എനിക്ക് വീട്ടില്‍ പോകണമെന്നായിരുന്നു പ്രതികരണം. പക്ഷേ ഇത് ആരോട് പറയണമെന്ന് അറിയില്ലായിരുന്നു’, ഓട്ടോ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു.
സെപ്തംബര്‍ 25ന് ആണ് മധ്യപ്രദേശിലെ ഉജ്ജയിനില്‍ വെച്ച് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. പിന്നാലെ രക്തം വാര്‍ന്നൊഴുകിയ അവസ്ഥയില്‍ അര്‍ധനഗ്‌നയായി കുട്ടി തെരുവുകളിലൂടെ അലഞ്ഞു. എട്ട് കിലോമീറ്ററോളം സഹായം തേടി കുട്ടി നടന്നെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ സഹായം തേടിയതിന് ഒരു പ്രദേശവാസി കുട്ടിയെ ആട്ടിപ്പായിക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു.
സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 176-ാം വകുപ്പ് പ്രകാരം കേസെടുത്തു. മുഖ്യപ്രതി ഭരത് സോണി ജയിലിലാണ്. അതേസമയം പെണ്‍കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.
Post Your Comments