ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കായസ്ത അറസ്റ്റില്‍. യു.എ.പി.എ നിയമപ്രകാരം ഡല്‍ഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ന്യൂസ് പോര്‍ട്ടലിന്റെ എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് സ്ഥാപനത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കുകയും സ്ഥാപനം പൂട്ടി മുദ്രവെക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ് നടത്തിയത്.
മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് പ്രബീറിനെ കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷാസിങ്, ഊര്‍മിളേഷ് എന്നിവരുടെ വസതികളിലും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡോ. രഘുനന്ദന്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.
Post Your Comments