Latest NewsIndiaNewsInternational

ഇന്ത്യയുമായി സ്ഥിതിഗതികൾ വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിൻ ട്രൂഡോ

ന്യൂഡൽഹി: കാനഡ-ഇന്ത്യ പ്രശ്നത്തിൽ നിലപാട് മയപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായി സ്ഥിതിഗതികൾ വഷളാക്കാൻ തന്റെ രാജ്യം ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇന്ത്യയുമായി ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും ഇടപഴകുന്നത് തുടരുമെന്ന് ട്രൂഡോയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ സർക്കാറിന് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചതു മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അനുദിനം വർദ്ധിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ട്രൂഡോയുടെ പുതിയ പ്രസ്താവന.

ഒക്‌ടോബർ 10-നകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ്, സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കിയത്.

അതേസമയം, ഒക്ടോബർ പത്തിനകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്നാണ് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടത്. ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒക്‌ടോബർ 10ന് ശേഷം രാജ്യത്ത് തുടർന്നാൽ കനേഡിയൻ ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ ഇല്ലാതാക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. കാനഡയ്ക്ക് ഇന്ത്യയിൽ 62 നയതന്ത്രജ്ഞ ഉദ്യോഗസ്ഥരാണുള്ളത്. കനേഡിയൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 41 ആയി കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button