Latest NewsKeralaNews

‘തികച്ചും വാസ്തവ വിരുദ്ധം, സത്യത്തിന് നിരക്കാത്തത്’: പ്രചാരണം തള്ളി ബിനീഷ് കോടിയേരി

കണ്ണൂർ: പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കോടിയേരി ബാലകൃഷ്ണന്റെ പൊതുദര്‍ശനം സംബന്ധിച്ച് ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ നടത്തിയ പരാമർശം വിവാദമായിരുന്നു. വിനോദിനിയുടെ പരാമർശത്തിന് പിന്നാലെ സി.പി.എമ്മിനെ വിമർശിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഈ പരാമർശത്തിൽ പ്രതികരണവുമായി കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി രംഗത്ത്.

അച്ഛന്റെ മരണശേഷം താനും സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നതും, അതിന് പാർട്ടി സമ്മതിച്ച എന്ന് തന്റെ അമ്മ പറഞ്ഞുവെന്നു താരത്തിലുള്ള പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും സത്യത്തിനു നിരക്കാത്തതുമാണെന്ന് ബിനീഷ് വ്യക്തമാക്കി. മരണശേഷവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളി കളയണമെന്ന് ബിനീഷ് ആവശ്യപ്പെട്ടു. അമ്മ പറഞ്ഞ വാക്കുകളെ ദുർവ്യഖ്യാനം നടത്തി അത്‌ പാർട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നതെന്നും ബിനീഷ് ആരോപിച്ചു.

ബിനീഷ് കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നും , അതിനു പാർട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും , സത്യത്തിനു നിരക്കാത്തതുമാണ് .മരണശേഷവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു .
അമ്മ പറഞ്ഞ വാക്കുകളെ ദുർ വ്യഖ്യാനം നടത്തി അത്‌ പാർട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത് . ഇതിനെ സംബന്ധിച്ചു വളരെ കൃത്യമായി ഞാൻ റിപ്പോർട്ടർ ചാനലിലും , മനോരമ ചാനലിലും നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതാണ് ..
അച്ഛൻ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ് , ഇങ്ങനെ ഉള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകർക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷ .
പാർട്ടി നേതാവായിരുന്ന കോടിയേരിയെ ഏതെല്ലാം തരത്തിലാണ് ഇവർ വേട്ടയാടിയത് എന്ന് എല്ലാവരും കണ്ടതാണ് . അങ്ങനെ ഉള്ളവർ എല്ലാം തന്നെ ഇപ്പോൾ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രചാരങ്ങൾ സി പി എം നെ യും സി പി എം നേതൃത്വത്തെയും ബോധപൂർവ്വം പൊതുജനത്തിനു മുൻപിൽ മോശമായി ചിത്രീകരിക്കാനാണ്, ഇതിനെ അർഹിക്കുന്ന അവജ്ജയോടെ തള്ളിക്കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button