ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ ഗ്രീൻ വെരിഫിക്കേഷൻ ബാഡ്ജ് നീക്കം ചെയ്യാനാണ് വാട്സ്ആപ്പ് ശ്രമങ്ങൾ നടത്തുന്നത്. നിലവിലുള്ള പച്ച നിറത്തിന് പകരമായി വെരിഫൈഡ് ചാനലുകൾക്ക് ബ്ലൂ ചെക്ക്മാർക്ക് നൽകാനാണ് മെറ്റയുടെ പദ്ധതി. ചാനലുകൾക്ക് പുറമേ, വെരിഫൈഡ് ബിസിനസുകളിലും സമാനമായ മാറ്റങ്ങൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. പുതിയ അപ്ഡേറ്റ് എന്ന നിലയിൽ ഈ മാറ്റം കൊണ്ടുവരാനാണ് മെറ്റയുടെ നീക്കം.
മെറ്റയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് സമാനമായ നിലയിൽ വാട്സ്ആപ്പിനെയും ബ്ലൂ ചെക്ക് മാർക്കിലേക്ക് മാറ്റാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്. വിഷ്വൽ ഐഡന്റിറ്റിയിൽ എല്ലാ പ്ലാറ്റ്ഫോമുകളിലും സ്ഥിരത പുലർത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വാട്സ്ആപ്പിൽ മെറ്റ ചാനൽ ഫീച്ചർ അവതരിപ്പിച്ചത്. ചുരുങ്ങിയ കാലയളവ് കൊണ്ട് വലിയ രീതിയിൽ ജനപ്രീതി നേടാൻ ഈ ഫീച്ചറിന് സാധിച്ചിട്ടുണ്ട്.
Also Read: വീട് വാടകയ്ക്കെടുത്ത് വ്യാജമദ്യ നിർമാണം: ഒരാൾ പിടിയിൽ
Post Your Comments