മുംബൈ: വിവേക് അഗ്നിഹോത്രി ചിത്രം വാക്സിന്‍ വാർ ബോക്സ് ഓഫീസില്‍ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം മുടക്ക് മുതല്‍ പോലും തിരിച്ചുപിടിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. 10 കോടി മുടക്കി നിര്‍മിച്ച ചിത്രത്തിന് ആദ്യദിനത്തില്‍ ഒരു കോടി മാത്രമാണ് നേടാനായത്.
ചിത്രം റിലീസ് ചെയ്ത നാല് ദിവസമാകുമ്പോഴേക്കും ആഗോള ബോക്‌സ് ഓഫീസില്‍ ആകെ നേടിയത് 5.70 കോടി രൂപയാണ്. ഇപ്പോൾ ചിത്രത്തിന്‍റെ പരാജയത്തിൽ പ്രതികരിച്ച് വന്നിരിക്കുകയാണ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. പ്ലേബോയ് മാസിക വാങ്ങുന്ന അത്രയും ആളുകള്‍ ഗീത വാങ്ങുമെന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ എന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് ഉപഭോക്താവ് ആണോ? ആർബിഐയുടെ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ
‘വാക്സിൻ വാർ കണ്ട ഭൂരിഭാഗം പ്രേക്ഷകർക്കും ചിത്രം ഇഷ്ടപ്പെട്ടിട്ടുണ്ട്. പ്ലേ ബോയി മാഗസിന്‍ വാങ്ങുന്ന അത്രയും പേർ ഗീത വാങ്ങുമെന്ന് നമുക്ക് എങ്ങിനെ പ്രതീക്ഷിക്കാനാവും. എനിക്കറിയാം എന്‍റെ ചിത്രം കണ്ട 90 ശതമാനം പേർക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്. മികച്ച സിനിമയാണ്, കണ്ണീരോടെയാണ് ചിത്രം കണ്ടിറങ്ങിയതെന്ന് പലരും പറഞ്ഞു. ഇപ്പോള്‍ വരുന്ന റിപ്പോർട്ടുകളെല്ലാം നെഗറ്റീവ് പിആർ അടിസ്ഥാനമാക്കിയാണ് അതില്‍ കൂടുതലൊന്നുമില്ല,’ വിവേക് അഗ്നിഹോത്രി വ്യക്തമാക്കി.
Post Your Comments