കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യ മാതാവിനേയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഭാര്യ ബിന്ദു, ഭാര്യ മാതാവ് ഉണ്ണി എന്നിവരെയാണ് ഷിബു എന്നയാൾ വെട്ടിപ്പരിക്കേൽപിച്ചത്.
കോടഞ്ചേരി പാറമലയിലാണ് സംഭവം. വീടിന് സമീപം ഒളിച്ചിരുന്ന ഷിബു ബിന്ദു പുറത്തിറങ്ങിയപ്പോൾ വെട്ടുകയായിരുന്നു. മകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മയെയും പ്രതി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
Read Also : കരുവാളിപ്പ്: കറ്റാർവാഴ ജെല്ലിനൊപ്പം ഈ ഒറ്റ ചേരുവ ചേർത്താൽ മുഖത്തുണ്ടാവുന്നത് അത്ഭുതകരമായ മാറ്റം
കഴുത്തിനും തലയ്ക്കും വെട്ടേറ്റ ബിന്ദു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അക്രമണത്തിൽ ബിന്ദുവിന്റെ അമ്മയുടെ ഇടതുകൈയിലെ ഒരു വിരൽ അറ്റുപോയിരുന്നു.
കുടുംബ വഴക്കാണ് അക്രമകാരണമെന്ന് പൊലീസ് പറഞ്ഞു. അക്രമം നടത്തിയ ഷിബുവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
Post Your Comments