KeralaLatest NewsNews

7 മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും, കുട്ടിയുടെ എക്‌സറേ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

കൊച്ചി: ഏഴ് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് നിലയ്ക്കാത്ത ചുമയും ശ്വാസതടസവും. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തില്‍ കണ്ടെത്തിയത് ഒന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള എല്‍ഇഡി ബള്‍ബ്. കോട്ടയം സ്വദേശിയായ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ചുമയും ശ്വാസതടസവും ദിവസങ്ങളായി മാറാതെ വന്നതോടെയാണ് രക്ഷിതാക്കള്‍ കോട്ടയത്തെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടുന്നത്.

Read Also: വീ​ട് തീ​പി​ടി​ച്ച് ക​ത്തിന​ശി​ച്ചു: വീട്ടുകാർ ഓടിരക്ഷപ്പെട്ടു, സംഭവം കാഞ്ഞങ്ങാട്

മരുന്നുകള്‍ കഴിച്ചിട്ടും ബുദ്ധിമുട്ടുകള്‍ കുറയാതെ വന്നതോടെ എക്‌സ് റേ പരിശോധനയിലാണ് ശ്വാസകോശത്തില്‍ അന്യവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ രക്ഷിതാക്കള്‍ കൊച്ചി അമൃത ആശുപത്രിയിലെത്തുകയായിരുന്നു. ബ്രോങ്കോസ്‌കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിന്റെ താഴെ ഇരുമ്പ് പോലുള്ള വസ്തു തറച്ച് നില്‍ക്കുന്നതായി കണ്ടെത്തിയത്. രക്തവും മറ്റും മറച്ച നിലയിലായിരുന്നതിനാല്‍ ഇത് എല്‍ഇഡി ബള്‍ബ് ആണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പുറത്തെടുത്ത് പരിശോധിക്കുമ്പോഴാണ് ശ്വാസകോശത്തില്‍ കുടുങ്ങിയത് എല്‍ഇഡി ബള്‍ബാണെന്ന് വ്യക്തമാവുന്നത്.

ഒന്നര സെന്റിമീറ്ററോളം നീളമുള്ള ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബാണ് പുറത്തെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗം മേധാവി ഡോ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് മെഡിക്കല്‍ പ്രൊസീജ്യര്‍ ചെയ്തത്. അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. തുഷാര, ഡോ. ശ്രീരാജ് എന്നിവര്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button