KeralaLatest NewsNews

നശിച്ച കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഒരു രൂപ പോലും നിക്ഷേപിക്കരുത്, നിക്ഷേപിച്ചാൽ നിങ്ങൾക്ക് കരയാൻ പോലും കഴിയില്ല: കുറിപ്പ്

ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായ പൊറത്തിശ്ശേരി സ്വദേശി സത്യപാലന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുംബൈയിലെ ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പണമെല്ലാം സത്യപാൽ ഇട്ടത് കരുവന്നൂർ ബാങ്കിലായിരുന്നു. നിക്ഷേപിച്ച പണം മക്കളുടെ ഒരു ആവശ്യത്തിനും ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്ന വീഡിയോ വേദനയോടെയല്ലാതെ കാണാനാകില്ല. കേരളത്തിൻ്റെ നമ്പർ വൺ രാഷ്ട്രീയ തട്ടിപ്പിൻ്റെ ഇരയാണ് സത്യപാലനെന്ന് ഹരികൃഷ്ണൻ മുത്തളങ്ങാട്ട് ഫേസ്‌ബുക്കിൽ കുറിച്ചു. നശിച്ച കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഒരു രൂപ പോലും നിക്ഷേപിക്കരുത് എന്നും നിക്ഷേപിച്ചാൽ നിങ്ങൾക്ക് കരയാൻ പോലും കഴിയില്ല എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

അതേസമയം, മുംബൈയിൽ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ നമ്മുടെ നാട്ടിലെ പച്ചപ്പ് കാണാനാണ് കേരളത്തിലേക്ക് പോന്നതിന്നു സത്യപാൽ പറഞ്ഞു. ‘സമ്പാദ്യം സഹകരണ ബാങ്കില്‍ ഇടരുതെന്ന് മുംബൈയിലെ സുഹൃത്തുക്കള്‍ ഉപദേശിച്ചിരുന്നു. പക്ഷെ കിട്ടിയ പണം മുഴുവൻ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചു. നാടാണ്, നാട്ടുകാരാണ് എന്ന് കരുതി ഇട്ടതാണ്. മക്കളുടെ ആവശ്യങ്ങൾക്ക് പോലും ഉപകാരപ്പെട്ടില്ല. ഒരു വിഡ്ഢിയായ അച്ഛൻ എന്ന നിലയിലാണ് ഇപ്പോൾ ജീവിക്കുന്നത്. 20 ലക്ഷമാണ് നിക്ഷേപിച്ചത്. അതിന്റെ പലിശ കൊണ്ട് കുറിവെച്ചു. അത് വട്ടമെത്തിയപ്പോള്‍ കിട്ടിയില്ല. എല്ലാം കൂടി മൊത്തത്തില്‍ 50 ലക്ഷത്തോളമുണ്ട്. ഒന്നും കിട്ടിയി’, ഹൃദയം തകരുന്ന വേദനയോടെ ആ അച്ഛൻ മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ അവസ്ഥ വിവരിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട്.

ഹരികൃഷ്ണൻ മുത്തളങ്ങാട്ടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഇദ്ദേഹം ചിരിക്കുന്നത് ഇന്നസെന്റ് സിനിമയിലെ തമാശ കണ്ടിട്ടല്ല, കോമാളി കരയാൻ പാടില്ല എന്ന തത്വം അറിയുന്നത് കൊണ്ടാണ്
ഒരു വിഡ്ഢിയായ അച്ഛൻ, വിഡ്ഢിയായ ഭർത്താവ്. അതാണ് അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിൻ്റെ മക്കളുടേയും, ഭാര്യയുടേയും വിലയിരുത്തൽ എന്ന് അദ്ദേഹം മനസ്സിലാക്കുന്നു
കേരളത്തിൽ സമരം മാത്രമേ ഉള്ളൂ എന്നതിനാലും രാഷ്ട്രീയ സ്വാധീനം ഇല്ലാതെ ജോലി കിട്ടാൻ സാധ്യത ഇല്ലാത്തതിനാലും നാട് വിട്ട് ബോംബെയിൽ എത്തി
ഓണം, വിഷു, തിരുവാതിര, വേല, പൂരം എല്ലാം പുലർച്ചെ കാണുന്ന നല്ല സ്വപ്നത്തിൽ മാത്രം..
വേണ്ടപ്പെട്ടവർ മരിച്ചതും, കുടുംബത്തിലെ ചടങ്ങുകളും കത്ത് വഴി മാത്രം അറിഞ്ഞു,
കല്ല്യാണം, കുട്ടികൾ, കുട്ടികളുടെ ചോറൂണ്, പിറന്നാൾ, സ്കൂൾ പഠിത്തം, കോളേജ് പഠിത്തം എല്ലാം അന്യനാട്ടിൽ,
ബോംബെയിൽ വളർന്ന കുട്ടികൾക്ക് അച്ഛന്റെ നാടിനോട് മമതയൊന്നും ഉണ്ടായില്ല. അന്താരാഷ്ട്ര കാര്യങ്ങൾക്ക് ബന്ദ് നടത്തുന്നവരെ കോമഡി പീസ് ആയേ അവർ കണ്ടുള്ളൂ. പിന്നെ മലയാളിയുടെ മാത്രം കുറെ ഗാട്ട് കരാർ, ആണവ കരാർ, അമേരിക്കയുടെ സാമ്രാജ്യത്വം … ഒക്കെ അവർക്ക് ചിരി ഉണ്ടാക്കുന്ന കാര്യം മാത്രം
അച്ഛൻ കേരളത്തിൻ്റെ പച്ചപ്പും, മഴയും, പാടവും പുഴയും ഒരു ഗ്രൃഹാതുരസ്വപ്നമായി ഉള്ളിൽ സൂക്ഷിച്ചു
അവസാനം ജോലിയിൽ നിന്ന് വിരമിക്കൽ കാലം. റിട്ടയർമെൻ്റ് കാലം എങ്ങനെ സന്തോഷകരമാക്കാമെന്ന് കമ്പനി ഒരു ക്ളാസ്സ് കൊടുക്കുന്നു. സഹകരണബാങ്കിൻ്റെ ഏഴയലക്കത്ത് പോകരുത്, റിട്ടയർമെന്റ് ആനുകൂല്യം എങ്ങനെ ഉപയോഗിക്കണം എന്നൊക്കെ പറഞ്ഞ് കൊടുക്കുന്നു
എൻ്റെ പണം എൻ്റെ നാടിന് ഉപകാരപ്പെടട്ടെ, എൻ്റെ നാട്ടിലെ സഹകരണബാങ്ക് ഉത്തരേന്ത്യൻ ഗോസായിമാരുടെ സഹകരണബാങ്ക് പോലെയല്ല, നമ്മുടെ സുധാകരൻ, സ്റ്റീഫൻ… ഒക്കെ ആണ് ഡയറക്ടർമാർ, കാശ് അവിടെ ഇട്ട് എൻ്റെ നാട്ടിലെ പച്ചപ്പ് കണ്ട് ജീവിക്കാം….
ഇപ്പൊ കാശും ഇല്ല, പലിശയും ഇല്ല. മക്കളുടെ കല്ല്യാണത്തിന് പോലും സഹകരണ ബാങ്കിൽ ഇട്ട കാശ് കിട്ടാനില്ല,
വലിയ വ്യവസായികൾ പോലും invest ചെയ്യാൻ പേടിക്കുന്ന കേരളത്തിൽ നിന്ന് ജോലിക് വേണ്ടി ബോംബെയിലേക്ക് ഓടി രക്ഷപ്പെട്ട മനുഷ്യൻ retirement benefit മുഴുവൻ കേരളത്തിലെ തട്ടികൂട്ട് സൊസേറ്റിയിൽ invest ചെയ്തപ്പോൾ അദ്ദേഹത്തിൻ്റെ ഭാര്യയും മക്കളും അദ്ദേഹത്തെ വിഡ്ഢിയായി കണക്കാക്കി
ഇനി കരയാൻ പറ്റില്ല… ജോക്കർ സിനിമയിൽ ബഹദൂർ പറയുന്ന പോലെ… കോമാളി കരയരുത്… കോമാളി ചിരിക്കണം… കരഞ്ഞുകൊണ്ട് ചിരിക്കണം.
തിരുവാതിര ഞാറ്റുവേല, 45 ഡിഗ്രിയിൽ പെയ്യുന്ന മഴ, തവളയുടെ കരച്ചിൽ, ചീവീടിൻ്റെ ശബ്ദം… ഇതിനൊക്കെ വേണ്ടി നശിച്ച കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഒരു രൂപ പൊലും നിക്ഷേപിക്കരുത്.. നിക്ഷേപിച്ചാൽ നിങ്ങൾക്ക് കരയാൻ പോലും കഴിയില്ല… കാരണം നിങ്ങൾ ജോക്കറാണ്
സത്യപാലൻ…. കേരളത്തിൻ്റെ നമ്പർ വൺ രാഷ്ട്രീയ തട്ടിപ്പിൻ്റെ ഇരക്കൊപ്പം.

shortlink

Related Articles

Post Your Comments

Related Articles


Back to top button