Latest NewsKeralaNews

‘എങ്കിൽ അതൊന്ന് അറിഞ്ഞേ പറ്റൂ’: സി.പി.എം എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് പറഞ്ഞ ഗോപിക്ക് ഹരീഷ് പേരടിയുടെ മറുപടി

കരുവന്നൂരിനെ സഹായിക്കാന്‍ വേണ്ടി കേരള ബാങ്കിനെ ആരും സമീപിച്ചിട്ടില്ലെന്നും എന്നാൽ, പാർട്ടി പറയുന്നത് എന്താണെങ്കിലും അത് നടപ്പാക്കുമെന്നും പറഞ്ഞ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. റിസർവ് ബാങ്കിന്റെ എതിർപ്പ് പ്രശനമല്ലാതെ കേരളാബാങ്ക് കരുവന്നുരിലെ ബാങ്കിനെ സഹായിച്ചാൽ പിന്നെ സ്വന്തം വരുമാനത്തിൽ നിന്ന് നികുതിയടക്കുന്ന രാജ്യത്തെ സാധാരണ മനുഷ്യരെല്ലാം പൊട്ടൻമാരാവില്ലേ എന്ന് ഹരീഷ് പേരടി ചോദിക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

റിസർവ് ബാങ്കിന്റെ എതിർപ്പ് പ്രശനമല്ലാതെ കേരളാബാങ്ക് കരുവന്നുരിലെ ബാങ്കിനെ സഹായിച്ചാൽ പിന്നെ സ്വന്തം വരുമാനത്തിൽ നിന്ന് നികുതിയടക്കുന്ന രാജ്യത്തെ സാധാരണ മനുഷ്യരെല്ലാം പൊട്ടൻമാരാവില്ലെ..(റിസർവ് ബാങ്കിന് കേരളാ ബാങ്ക് കരുവന്നുർ സഹകരണ ബാങ്കിനെ സഹായിക്കുന്നത് സമ്മതമാണെങ്കിൽ സാധാരണ മനുഷ്യർക്കും നികുതിയടക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല,നിയമങ്ങൾ അനുസ്‌രിക്കാനും പ്രയാസമുണ്ടാവില്ല)കാരണം രാജ്യം ഭരിക്കുന്നത് കേന്ദ്ര സർക്കാറും രാജ്യത്തിലെ നിയമങ്ങളുമാണോ…അതോ ഏതെങ്കിലും ഒരു പ്രത്യേക പാർട്ടിയാണോ എന്നറിയാനുള്ള സാധാരണ മനുഷ്യന്റെ അവകാശമുണ്ടല്ലോ..അത് അറിഞ്ഞേപറ്റു…എന്റെ രാജ്യം ചൈനയല്ലല്ലോ..ഭാരതം എന്ന ഇൻഡ്യയാണല്ലോ…ജയ് ഭാരത് …ജയ് ഇൻഡ്യാ..

shortlink

Related Articles

Post Your Comments

Related Articles


Back to top button