കേരളത്തിന് ലഭിച്ച രണ്ടു വന്ദേഭാരത് ട്രെയിനുകൾക്കും മികച്ച സ്വീകാര്യതയാണ് യാത്രക്കാരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ വന്ദേഭാരത് യാത്രാ വിശേഷവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ.
കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്കാണ് കുഞ്ചാക്കോ വന്ദേഭാരതില്‍ യാത്ര ചെയ്തത്. അതിവേഗം കൊച്ചിയിൽ എത്താൻ വേണ്ടിയാണ് താരം യാത്രയ്ക്കായി വന്ദേഭാരത് തിരഞ്ഞെടുത്തത്.
read also: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി ഖാലിസ്ഥാൻ അനുകൂലികൾ
കണ്ണൂരില്‍ നടന്ന ഗസറ്റഡ് ഓഫീസര്‍മാരുടെ കലോത്സവത്തിലും കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാര്‍ഷികത്തിലും പങ്കെടുത്ത ശേഷമാണ് ചാക്കോച്ചൻ കൊച്ചിക്ക് പുറപ്പെട്ടത്. തൻ്റെ പുതിയ ചിത്രമായ, ടിനു പാപ്പച്ചൻ സംവിധാനം നിര്‍വഹിച്ച ചാവേറിൻ്റെ പ്രൊമോഷൻ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചാക്കോച്ചൻ കൊച്ചിയില്‍ എത്തുന്നത്.
Post Your Comments