![](/wp-content/uploads/2023/10/whatsapp-image-2023-10-02-at-08.56.07_e082c082.jpg)
ഈ വർഷത്തെ ഫ്ലിപ്കാർട്ട് ബില്യൺ ഡേയ്സ് ആഘോഷമാക്കാൻ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള എത്തുന്നു. സ്മാർട്ട്ഫോണുകൾക്ക് ഗംഭീര കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 8 മുതൽ ആരംഭിക്കുന്ന ബിഗ് ബില്യൺ ഡേയ്സിൽ മോട്ടറോള ഹാൻഡ്സെറ്റുകൾ ഉപഭോക്താക്കൾക്ക് ഓഫർ വിലയിൽ സ്വന്തമാക്കാനാകും. ഒക്ടോബർ 8 മുതലാണ് ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് ആരംഭിക്കുക.
ബിഗ് ബില്യൺ ഡേയ്സിൽ ഇത്തവണ മോട്ടോറോളയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ മോട്ടോറോള എഡ്ജ് 40 നിയോ വിൽപ്പനയ്ക്ക് എത്തുന്നതാണ്. ഇവയുടെ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റ് 19,999 രൂപയ്ക്കും, 12 ജിബി റാം പ്ലസ് 256 ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റ് 21,999 രൂപയ്ക്കും സ്വന്തമാക്കാനാകും. വിൽപ്പനയ്ക്ക് എത്തുന്നതിനു മുൻപ് തന്നെ മോട്ടോറോള എഡ്ജ് 40 നിയോയുടെ വില വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. അതേസമയം, മോട്ടോറോള എഡ്ജ് 40-യുടെ മറ്റ് മികച്ച ഓഫർ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയിൽ പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു.
Also Read: ബ്ലൂ ഡാർട്ട് സേവനങ്ങൾക്ക് ഇനി ചെലവേറും! നിരക്കുകൾ കൂട്ടാനൊരുങ്ങി കമ്പനി
Post Your Comments