തിരുവനന്തപുരം: ബാങ്കുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് സിപിഎമ്മല്ലെന്നും ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടതെന്നും വ്യക്തമാക്കി കേന്ദ്ര മന്ത്രി വി മുരളീധരന്‍. സിപിഎം നടത്തിയ തട്ടിപ്പിന്, സിപിഎം തന്നെ പരിഹാരമുണ്ടാക്കുമെന്ന പ്രസ്താവന കേരള ബാങ്കിനെ ഉപയോഗിച്ച് നടത്തരുതെന്നും മുരളീധരന്‍ പറഞ്ഞു.
കരുവന്നൂര്‍ ബാങ്കിനെ സഹായിക്കാന്‍ സിപിഎം ആവശ്യപ്പെട്ടാൽ കേരള ബാങ്ക് തയ്യാറാകുമെന്ന് തീരുമാനമെടുക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ഇതിന് മറുപടിയായാണ് വി മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്.
വികസനത്തിന് മുൻഗണന നൽകുന്നു: രാജസ്ഥാനിൽ 7000 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
കേസില്‍ പ്രതികളായ എസി മൊയ്തീന്റെയോ അരവിന്ദാക്ഷന്റെയോ ഒക്കെ സ്ഥലമോ സമ്പാദ്യമോ ഉപയോഗിച്ച് ബാങ്കിന്റെ നഷ്ടം നികത്താനുള്ള നടപടികളാണ് കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ബാങ്കിന് സഹായിക്കാന്‍ അനുമതി നല്‍കുന്ന ആര്‍ബിഐയുടെ നിയമാവലിയുണ്ടെങ്കില്‍ സഹായിക്കാം. എന്നാൽ, അത് തീരുമാനിക്കുന്നത് സിപിഎമ്മല്ല, മറിച്ച് ആര്‍ബിഐയാണെന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments