Latest NewsKeralaNews

കേരളം മുന്നോട്ടുവയ്ക്കുന്നത് ഉദാരവത്കരണ ചിന്തകൾക്കുള്ള ബദൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങൾ നടത്തുന്നതോ കമ്പോളത്തിൽ ഇടപെടുന്നതോ ഒന്നും സർക്കാരിന്റെ കടമയല്ല എന്ന ഉദാരവത്കരണ ചിന്തയ്ക്ക് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴ് മെഗാ പദ്ധതികൾക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ‘മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കൾ ഉള്ള നാടാണ് കേരളം’: അനിൽകുമാറിന് ജലീലിന്റെ മറുപടി

വിമാനത്താവളങ്ങൾ ഉൾപ്പെടെ പൊതുമേഖലയിലുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളെപ്പോലും സ്വകാര്യവത്ക്കരിക്കുന്ന ഒരു കാലമാണിത്. വൻതോതിലുള്ള മൂലധനനിക്ഷേപവും ഭാവിയെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള വികസന കാഴ്ചപ്പാടും നടത്തിപ്പിലെ പ്രൊഫഷണൽ മികവും ആവശ്യമായതിനാൽ സ്വകാര്യമേഖലയിൽ മാത്രമേ ഇത്തരം സ്ഥാപനങ്ങൾ വിജയകരമായി പ്രവർത്തിപ്പിക്കാൻ കഴിയൂ എന്ന ചിന്തയാണ് ഇതിന് പിന്നിൽ. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങൾ നടത്തുന്നതോ കമ്പോളത്തിൽ ഇടപെടുന്നതോ ഒന്നും സർക്കാരിന്റെ കടമയല്ല എന്ന ഉദാരവത്ക്കരണ ചിന്തയും ഇതിന് പിന്നിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഇത്തരം ചിന്താഗതിക്കുള്ള ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ കാണാൻ കഴിയുക. ഇവിടെ അവയെ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. കേന്ദ്രം വിൽപ്പനയ്ക്ക് വയ്ക്കുന്ന സ്ഥാപനങ്ങളെവരെ കേരളം ഏറ്റെടുത്തു പ്രവർത്തിപ്പിക്കുന്നു. ആ ബദലിന്റെ മികച്ച ദൃഷ്ടാന്തമാണ് കേരളസർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇക്കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സിയാലിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന നാലാമത്തെ വൻ പദ്ധതിയാണിത്. അരിപ്പാറ ജല വൈദ്യുത നിലയം, പയ്യന്നുർ സൗരോർജ നിലയം, ബിസിനസ് ജറ്റ് ടെർമിനൽ എന്നിങ്ങനെ നേരത്തെ ഉദ്ഘാടനം ചെയ്യപ്പെട്ട മൂന്ന് പദ്ധതികളും മികച്ചരീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. അനുദിനം മാറിക്കൊണ്ടിരിക്കുകയും നിരന്തരം പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ ലോകത്ത്, കാര്യക്ഷമമായും ലാഭകരമായും വിമാനത്താവളങ്ങൾ നടത്താൻ സ്വകാര്യമേഖലയ്ക്ക് മാത്രമേ കഴിയൂ എന്ന വാദത്തെ അപ്രസക്തമാക്കുന്ന ബദലാണ് സിയാലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര സോഫറ്റ് വെയർ, അഗ്നിശമന സേനാ നവീകരണം എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെർമിനൽ വികസനം ഒന്നാംഘട്ടം, ഗോൾഫ് ടൂറിസം, എയ്‌റോ ലോഞ്ച്, ചുറ്റുമതിൽ സുരക്ഷാവലയം എന്നീ പദ്ധതികളുടെ തറക്കല്ലിടലുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ഈ പദ്ധതികളെല്ലാം തന്നെ ‘നാളെയിലേയ്ക്ക് പറക്കുന്നു ‘ എന്ന കൊച്ചി എയർപോർട്ടിന്റെ ആപ്തവാക്യത്തെ സാധൂകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: എന്താണ് അലക്സിതീമിയ, അത് നിങ്ങളുടെ വികാരങ്ങളെ എങ്ങനെ ബാധിക്കുന്നു?: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button