
പേരൂർക്കട: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാൾ ഗുണ്ടാ നിയമ പ്രകാരം പൊലീസ് പിടിയിൽ. പള്ളിത്തുറ നെഹ്റു ജംഗ്ഷൻ സ്വദേശി പരുന്ത് സാജൻ എന്നറിയപ്പെടുന്ന സാജൻ(28) ആണ് അറസ്റ്റിലായത്. തുമ്പ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : നോർക്ക റൂട്ട്സ് അറ്റസ്റ്റേഷൻ സെന്ററുകളിൽ നാളെ മുതൽ നേരിട്ട് പണം സ്വീകരിക്കില്ല! പകരം പുതിയ സംവിധാനം
തിരുവനന്തപുരം എയർപോർട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുമ്പ, ബാലരാമപുരം, വിഴിഞ്ഞം എന്നീ സ്റ്റേഷനുകൾ ഇയാൾക്കെതിരേ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടായതോടെയാണ് പ്രതിക്കെതിരേ ഗുണ്ടാ നിയമം പ്രയോഗിക്കാൻ പൊലീസ് തീരുമാനിച്ചത്.
Read Also : കടം കൊടുത്ത പണം തിരിച്ച് ചോദിച്ചതിന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയിൽ
അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കും.
Post Your Comments