ThrissurLatest NewsKeralaNattuvarthaNews

കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി 15 വ​ർ​ഷ​ത്തി​നു​ശേ​ഷം അറസ്റ്റിൽ

ക​ടി​ക്കാ​ട് വെ​ട്ടി​ലി​യി​ൽ വീ​ട്ടി​ൽ സു​നീ​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പു​ന്ന​യൂ​ർ​ക്കു​ളം: കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി 15 വ​ർ​ഷ​ത്തി​നു​ശേ​ഷം പൊലീസ് പി​ടി​യി​ൽ. ക​ടി​ക്കാ​ട് വെ​ട്ടി​ലി​യി​ൽ വീ​ട്ടി​ൽ സു​നീ​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മൂന്ന് മാസം വാലിഡിറ്റി, ആകർഷകമായ ആനുകൂല്യങ്ങൾ! ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനിനെ കുറിച്ച് അറിയൂ

മൂ​ന്ന് കൊ​ല​പാ​ത​ക​ശ്ര​മ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണി​യാ​ൾ. 2008-ൽ ​തൃ​ശൂ​ർ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ നിന്ന് ജാ​മ്യ​മെ​ടു​ത്ത് വി​ദേ​ശ​ത്ത് ഒ​ളി​വി​ൽ പോ​യ​താ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജാ​മ്യ​ക്കാ​ർ​ക്കെ​തി​രെ കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​ശേ​ഷം കേ​ര​ള​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ഇയാൾ ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ നാ​ട്ടി​ൽ എ​ത്തി​യി​ട്ടു​ണ്ടെന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്, വ​ട​ക്കേ​ക്കാ​ട് എ​സ്.​ഐ ആ​ന​ന്ദ്, എ.​എ​സ്.​ഐ ബി​ജു, നി​ബു, ര​തീ​ഷ്, റ​ജി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ച​മ്മ​ണ്ണൂ​രു​ള്ള ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button