KollamNattuvarthaLatest NewsKeralaNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി 95കാരിയെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു: യുവാവ് പിടിയിൽ

ഇ​ട​വ സ്വ​ദേ​ശി സി​യാ​ദ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വ​ർ​ക്ക​ല: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വ​യോ​ധി​കയെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച യു​വാ​വ് അറസ്റ്റിൽ. ഇ​ട​വ സ്വ​ദേ​ശി സി​യാ​ദ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സെ​പ്റ്റം​ബ​ർ 19നാ​ണ് കേസിനാസപദമായ സം​ഭ​വം നടന്നത്. ഇ​ട​വ കാ​പ്പി​ൽ സ്വ​ദേ​ശി​നി​യാ​യ 95കാ​രി​യാ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്.

Read Also : ഗൂഗിൾ പിക്സൽ 8 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം! ഒക്ടോബർ 5 മുതൽ പ്രീ ബുക്ക് ചെയ്യാം

വ​യോ​ധി​ക​യു​ടെ മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മൂ​ത്ത​മ​ക​ളെ സി​യാ​ദ് ഭ​യ​പ്പെ​ടു​ത്തി ഓ​ടി​ച്ചു. യു​വ​തി വീ​ടി​ന് മു​ന്നി​ലൂ​ടെ സ​മീ​പ​ത്തെ അം​ഗ​ൻ​വാ​ടി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. പി​ന്തു​ട​ർ​ന്നെ​ത്തി​യ സി​യാ​ദ് യു​വ​തി വീ​ട്ടി​ലു​ണ്ടെ​ന്ന ധാ​ര​ണ​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വ​യോ​ധി​ക​യോ​ട് മ​ക​ളെ തി​ര​ക്കി. ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ അ​ക്ര​മ​സ​ക്ത​നാ​യ സി​യാ​ദ് വ​യോ​ധി​ക​യു​ടെ വാ​യി​ൽ തു​ണി തി​രി​കി​യ ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ആക്ര​മ​ണത്തി​ൽ ഇവർക്ക് മു​ഖ​ത്ത് പ​രി​ക്കേ​റ്റു. അ​വ​ശ​യാ​യ ഇ​വ​ർ തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ അ​റി​യി​ച്ചു.

അ​യി​രൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തി എ​റ​ണാ​കു​ള​ത്തു​നി​ന്നാണ് പ്രതിയെ പി​ടി​കൂ​ടിയത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button