
കോഴിക്കോട്: നഗരത്തിൽ കഞ്ചാവ് വിൽപന നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ. അന്യസംസ്ഥാന തൊഴിലാളി ഒഡിഷ നയാഗ്ര സ്വദേശി ബച്ചൻ മൊഹന്തി(33)യെയാണ് അറസ്റ്റ് ചെയ്തത്.
കസബ പൊലീസും ടൗൺ അസി. കമ്മീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്. മാങ്കാവ് കുറ്റിയിൽതാഴം റോഡിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഷെഡിലാണ് 4.8 കിലോഗ്രാം കഞ്ചാവ് ഇയാളുടെ പക്കൽനിന്ന് പൊലീസ് കണ്ടെടുത്തത്.
10 വർഷമായി മാങ്കാവിൽ സ്ഥിരതാമസക്കാരനാണ് ഇയാൾ. ഒഡിഷയിൽ നിന്ന് കുറഞ്ഞ വിലക്ക് കഞ്ചാവ് കേരളത്തിൽ എത്തിച്ച് സ്വദേശികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും വിൽപന നടത്തുകയാണ് ഇയാളുടെ രീതി.
കസബ എസ്.ഐ അബ്ദുൽറസാഖ്, സീനിയർ സി.പി.ഒമാരായ പി. സജേഷ് കുമാർ, രാജീവ് കുമാർ പാലത്ത്, പി.എം. രതീഷ്, പി. സുധർമൻ, സി.പി.ഒ പി.എം. ഷിബു, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments