KozhikodeKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വ് വി​ൽ​പ​ന: യുവാവ് പിടിയിൽ

അന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഒ​ഡി​ഷ ന​യാ​ഗ്ര സ്വ​ദേ​ശി ബ​ച്ച​ൻ മൊ​ഹ​ന്തി​(33)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വ് പൊലീസ് പി​ടി​യിൽ. അന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ഒ​ഡി​ഷ ന​യാ​ഗ്ര സ്വ​ദേ​ശി ബ​ച്ച​ൻ മൊ​ഹ​ന്തി​(33)യെ​യാ​ണ് അറസ്റ്റ് ചെയ്തത്.

ക​സ​ബ പൊ​ലീ​സും ടൗ​ൺ അ​സി. കമ്മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി ക്രൈം ​സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. മാ​ങ്കാ​വ് കു​റ്റി​യി​ൽ​താ​ഴം റോ​ഡി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന ഷെ​ഡി​ലാ​ണ് 4.8 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

Read Also : 7 മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും, കുട്ടിയുടെ എക്‌സറേ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

10 വ​ർ​ഷ​മാ​യി മാ​ങ്കാ​വി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​ണ് ഇ​യാ​ൾ. ഒ​ഡി​ഷ​യി​ൽ​ നി​ന്ന് കു​റ​ഞ്ഞ വി​ല​ക്ക് ക​ഞ്ചാ​വ് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച് സ്വ​ദേ​ശി​ക​ൾ​ക്കും അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി.

ക​സ​ബ എ​സ്.​ഐ അ​ബ്ദു​ൽ​റ​സാ​ഖ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ പി. ​സ​ജേ​ഷ് കു​മാ​ർ, രാ​ജീ​വ് കു​മാ​ർ പാ​ല​ത്ത്, പി.​എം. ര​തീ​ഷ്, പി. ​സു​ധ​ർ​മ​ൻ, സി.​പി.​ഒ പി.​എം. ഷി​ബു, സി​റ്റി ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എം. ​ഷാ​ലു, സി.​കെ. സു​ജി​ത്ത് എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button