വെള്ളറട: തമിഴ്നാട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് മരിച്ചു. വെള്ളച്ചിപ്പാറ റോഡരികത്തില് ഷിബു (46) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 7.30-ന് വെള്ളച്ചിപാറക്ക് സമീപത്തു വച്ചായിരുന്നു അപകടം. ജോലിക്ക് പോകുവാനായി ഷിബു വീട്ടില്‍ നിന്ന് പനച്ചമൂട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടയില്‍ എതിരെവന്ന തമിഴ്നാട് ബസ് ഇടിച്ചാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.
ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് ചെയ്തതിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ ഷീന. മകള്‍ അതുല്യ. അരുമന പോലീസ് കേസെടുത്തു. സ്വകാര്യ ഫോളോ ബ്രിക്സ് കമ്പനിയിലെ ഡ്രൈവറാണ് ഷിബു.
Post Your Comments