കോട്ടയം: കോട്ടയം, വാകത്താനത്ത് അമ്മയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മകന് ആത്മഹത്യ ചെയ്തു. പനച്ചിക്കാട് സ്വദേശി ബിജുവാണ് തൂങ്ങി മരിച്ചത്. സ്വന്തം ഓട്ടോറിക്ഷയില്‍ കയര്‍ കെട്ടി, കഴുത്തില്‍ കുരുക്കിയ ശേഷം പാലത്തില്‍ നിന്ന് ചാടുകയായിരുന്നു. വാകത്താനം ഉദിക്കല്‍ പാലത്തില്‍ നിന്നാണ് ബിജു ചാടിയത്.
മൃതദേഹം കണ്ട നാട്ടുകാര്‍ ആദ്യം കൊലപാതകമെന്ന് സംശയിച്ചു. പിന്നാലെ പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ ആത്മഹത്യയെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് അമ്മ സതിയെ കൊന്ന കേസില്‍ ബിജു അറസ്റ്റിലായത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് സതി മരിച്ചത്. പിറ്റേന്ന് സംസ്കാര ചടങ്ങിനിടെ ബന്ധുക്കളില്‍ ചിലര്‍ക്ക് മരണത്തില്‍ സംശയം തോന്നിയതോടെ പോസ്റ്റുമോര്‍ട്ടം നടത്തി. ഇതിലാണ് സതി മരിച്ചത് ബിജുവിന്റെ മര്‍ദനമേറ്റാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് ബിജുവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ അടുത്തിടെയാണ് ജാമ്യം കിട്ടി ബിജു പുറത്തിറങ്ങിയത്.
Post Your Comments