NewsLife Style

പിസിഒഡ‍ി മൂലമുള്ള വണ്ണം കുറയ്ക്കാൻ…

പിസിഒഡി മൂലമുണ്ടായിട്ടുള്ള വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ എന്തെല്ലാം ഭക്ഷണമാണ് കഴിക്കുന്നത് എന്നതിന് വലിയ പ്രാധാന്യം നല്‍കണം. പ്രോസസ്ഡ് ഫുഡ്സ് മുഴുവനായി ഒഴിവാക്കണം. കഴിയുന്നിടത്തോളം വീട്ടിലുണ്ടാക്കിയ ഭക്ഷണം തന്നെ കഴിക്കുക. സാച്വറേറ്റഡ് ഫാറ്റ് അടങ്ങുന്ന വിഭവങ്ങളൊഴിവാക്കി പകരം ആരോഗ്യകരമായ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴങ്ങളുമെല്ലാം ഡയറ്റിലുള്‍പ്പെടുത്തിയിരിക്കണം.

പഴങ്ങള്‍ കഴിക്കുമ്പോള്‍ അധികവും ജ്യൂസടിക്കാതെ അങ്ങനെ തന്നെ മുറിച്ചുകഴിക്കുന്നതായിരിക്കും ഉചിതം.

പ്രോട്ടീൻ സമ്പന്നമായൊരു ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ശ്രദ്ധിക്കണം. ഏത് സമയത്തെ ഭക്ഷണമായാലും നിര്‍ബന്ധമായും അളവ് പരിമിതപ്പെടുത്തണേ. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അളവ് പരിമിതപ്പെടുത്തിക്കൊണ്ട് തന്നെ പ്രോ്ടടീൻ സമ്പന്നമായ ഭക്ഷണം പാവിലെ കഴിക്കുക. പാലോ പാലുത്പന്നങ്ങളോ ഒഴിവാക്കി അതിന് പകരം സോയ മില്‍ക്ക്, ബദാം എന്നിവയെല്ലാം കഴിക്കാവുന്നതാണ്. കാരണം പാലോ പാലുത്പന്നങ്ങളോ എല്ലാം ഇൻസുലിൻ ഹോര്‍മോണ്‍ കൂട്ടുകയും അത് പിസിഒഡി പ്രശ്നങ്ങള്‍ കൂട്ടുകയും ചെയ്യും.

മള്‍ട്ടി ഗ്രെയിൻ ബ്രെഡ്, പഴങ്ങള്‍, പച്ചക്കറികള്‍ (തക്കാളി, കക്കിരി, ക്യാരറ്റ് പോലുള്ളവ) എന്നിവയും ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നത് നല്ലതാണ്.

സിമ്പിള്‍ കാര്‍ബ് അടങ്ങിയ വിഭവങ്ങളൊഴിവാക്കി പകരം കോംപ്ലക്സ് കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങളിലേക്ക് മാറാം. സിമ്പിള്‍ കാര്‍ബ് അടങ്ങിയ ഭക്ഷണം ഷുഗര്‍ വര്‍ധിപ്പിക്കും. അതില്‍ പോഷകങ്ങളും കുറവാണ്. കോംപ്ലക്സ് കാര്‍ബ് ആണ് ഹെല്‍ത്തി കാര്‍ബ്. പയര്‍ വര്‍ഗങ്ങള്‍, ക്വിനോവ, ബീൻസ്, ഓട്ട്സ്, ഗോതമ്പ് (പാക്കറ്റ് പൊടിയല്ലാത്തത്) എന്നിവയെല്ലാം കോംപ്ലക്സ് കാര്‍ബിനുദാഹരണങ്ങളാണ്.

ചായയും കാപ്പിയും കഴിയുന്നതും പരിമിതപ്പെടുത്തുക. ഇവയിലടങ്ങിയിരിക്കുന്ന ടാന്നിൻ, കഫീൻ എന്നീ പദാര്‍ത്ഥങ്ങള്‍ വീണ്ടും ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടാക്കാമെന്നതിനാലാണിത്. നല്ലതുപോലെ വെള്ളം കുടിക്കുക. ഹെല്‍ത്തിയായ പാനീയങ്ങളും കഴിക്കാം. മധുരം കഴിയുന്നതും കുറയ്ക്കണം. ചായയിലും കാപ്പിയിലും മാത്രമല്ല – മധുര വിഭവങ്ങളും ഒഴിവാക്കുകയോ നല്ലതുപോലെ കുറയ്ക്കുകയോ ചെയ്യുന്നതാണ് നല്ലത്. പഞ്ചസാര മാത്രമല്ല തേൻ, ശര്‍ക്കര, സിറപ്പുകള്‍, സ്വീറ്റ്‍നെറുകളെല്ലാം പരിമിതപ്പെടുത്തണം. മധുരം ആവശ്യമാണെന്ന് തോന്നുമ്പോള്‍ പഴങ്ങള്‍ കഴിക്കുക. അതുപോലെ ഈന്തപ്പഴം റൈസിൻസ് എന്നിവയും കഴിക്കാവുന്നതാണ്. എല്ലാം അളവില്‍ ശ്രദ്ധിക്കാൻ മറക്കല്ലേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button