Latest NewsNewsLife StyleHealth & Fitness

പിസിഒഡി; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രം അഥവാ പിസിഒഎസ് കാണപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ കൂടിവരികയാണ്. ഇത് ആര്‍ത്തവക്രമക്കേടുകള്‍ക്കും ഹോര്‍മോണ്‍ വ്യതിയാനത്തിനും കാരണമാകുന്നു. അണ്ഡോത്പാദനത്തെയും സാരമായി ബാധിക്കും. ക്രമേണ വന്ധ്യതയിലേക്കും നയിക്കുന്നു. പിസിഒഡിയുടെ കൃത്യമായ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. എങ്കിലും ജനിതകവും ഒപ്പം ജീവിത സഹാര്യങ്ങളും
ഇതിനു പിന്നിലുണ്ട്.

ആര്‍ത്തവക്രമക്കേടുകള്‍, അമിതരക്തസ്രാവം എന്നിവയാണ് പൊതുവേ പിസിഒഡിയുടെ പ്രധാനലക്ഷണങ്ങള്‍. ആഴ്ചകളോ മാസങ്ങളോ ആർത്തവം വൈകുക, വലിയ ഇടവേളകൾക്കു ശേഷം അമിതമായോ കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്നതോ ആയ രക്തസ്രാവം ഉണ്ടാകുക, ആർത്തവം തന്നെ നിലച്ചുപോകുക, അമിതവണ്ണം, മുഖക്കുരു, പുരുഷന്മാരിൽ കാണപ്പെടുന്ന തരത്തിലുള്ള രോമവളർച്ച എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാവാം.

ബാലന്‍സ് ഡയറ്റ് ശീലമാക്കുക എന്നതാണ് പിസിഒഡിയെ ചെറുക്കാനുള്ള ആദ്യപടി. ഒപ്പം വ്യായാമവും ചെയ്യണം. തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും കാരണം ഉണ്ടാകുന്ന അമിതവണ്ണവും തന്മൂലം ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളും ഒരുപരിധി വരെ നമുക്ക് തടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button