ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിക്ക് തെലങ്കാനയില്‍ തറക്കല്ലിട്ട് കിറ്റെക്സ് ഗ്രൂപ്പ്. തെലങ്കാനയിൽ കോടികളുടെ നിക്ഷേപമാണ് കിറ്റെക്സ് നടത്തുന്നത്. രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരിൽ 1.2 കിലോമീറ്റർ വീതം നീളമുള്ള മൂന്നു ഫാക്ടറികൾ അടങ്ങുന്ന മൊത്തം 3 .6 കിലോമീറ്റർ നീളമുള്ള ഫൈബർ-ടു-അപ്പാരൽ നിർമ്മാണ കേന്ദ്രമാണ് കിറ്റെക്സ് ഒരുക്കുന്നത്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവു പുതിയ ഫാക്ടറിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു.
250 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് 3.6 കിലോമീറ്റർ നീളമുള്ള ഫാക്ടറിക്ക് വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള കെട്ടിടങ്ങള്‍ ഉൾപ്പെടെ 4.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണം വരുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബ് വ്യക്തമാക്കി. വാറങ്കലിലെ കാക്കാത്തിയ ടെക്സ്റ്റൈൽ പാർക്കിൽ കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ച കിറ്റെക്സിന്റെ ആദ്യഘട്ട ഫാക്ടറി ഡിസംബറിൽ പൂർണ പ്രവർത്തന സജ്ജമാകും. അൻപതിനായിരത്തോളം തൊഴിലവസരങ്ങളാണ് വാറങ്കലിലെയും സീതാറാംപൂരിലെയും ഫാക്ടറികളിൽ ഒരുങ്ങുന്നത്.
Post Your Comments