ErnakulamNattuvarthaLatest NewsKeralaNews

‘പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം നൽകും’: ഗോപി കോട്ടമുറിക്കല്‍

കൊച്ചി: കരുവന്നൂര്‍ ബാങ്കിനെ സഹായിക്കാന്‍ നിലവില്‍ ആവശ്യമുയര്‍ന്നിട്ടില്ലെന്ന് കേരള ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കി. കരുവന്നൂര്‍ ബാങ്കിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേരള ബാങ്ക് സഹായിക്കുമെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണം നൽകിയത്.

കരുവന്നൂര്‍ ബാങ്കിനെ സഹായിക്കരുതെന്ന് നബാര്‍ഡോ റിസര്‍വ് ബാങ്കോ കേരള ബാങ്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും പാര്‍ട്ടിയോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കരുവന്നൂര്‍ ബാങ്കിനെ സഹായിക്കുന്ന കാര്യം 24 മണിക്കൂറിനുള്ളില്‍ നടപ്പാക്കുമെന്നും ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കി. താന്‍ റിസര്‍വ് ബാങ്കിന്റെ ജോലിക്കാരനല്ലെന്നും ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ഗോപി കോട്ടമുറിക്കല്‍ കൂട്ടിച്ചേർത്തു.

പ്രാഥമിക സഹകരണ ബാങ്കുകളുടെ സഹായത്തോടെ പ്രത്യേക പാക്കേജുണ്ടാക്കാനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്: വി ഡി സതീശൻ

‘കരുവന്നൂര്‍ ബാങ്ക് നേരിടുന്ന സാമ്പത്തിക പ്രയാസം പരിഹരിക്കാന്‍ കേരള ബാങ്ക് ഇടപെടണമെന്ന് ഇന്നുവരെ ഒരു അധികാരകേന്ദ്രവും ആവശ്യപ്പെട്ടിട്ടില്ല. അത് അവരുടെ ദൗത്യമല്ലെന്ന് ഞങ്ങളേക്കാള്‍ അവര്‍ക്കറിയാം. ഇക്കാര്യം സര്‍ക്കാര്‍ ആവശ്യപ്പെടുകയും റിസര്‍വ് ബാങ്ക് അതെതിര്‍ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ കൂട്ടായ നിലപാട് സ്വീകരിക്കും. അങ്ങനെയൊരു വിഷയം ഇതുവരെ കേരള ബാങ്കിന്റെ മുന്നില്‍ വന്നിട്ടില്ല. വിഷയത്തില്‍ പാര്‍ട്ടി പറയുന്നത് എന്തായാലും അത് നടപ്പാക്കും’, ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button