ഐഫോണിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐഫോൺ 15 സീരീസ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ സ്റ്റോർ. ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ആപ്പിൾ സ്റ്റോറാണ് ഐഫോൺ 15 സീരീസിൽ ആൻഡ്രോയ്ഡ് യുഎസ്ബി-സി കേബിളുകൾ ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഐഫോൺ 15 സ്വന്തമാക്കിയ നിരവധി ഉപഭോക്താക്കൾ ഫോൺ ഹീറ്റ് ആകുന്നുണ്ടെന്ന പ്രശ്നം ഉന്നയിച്ചതോടെയാണ് പുതിയ അറിയിപ്പ്. രണ്ട് ഇന്റർഫേസുകൾക്കും വ്യത്യസ്ത പിൻ ക്രമീകരണങ്ങളാണ് ഉള്ളത്.
ഫോൺ ഹീറ്റ് ആകുന്നതുമായി ബന്ധപ്പെട്ട് ആപ്പിൾ ഔദ്യോഗിക പ്രതികരണങ്ങൾ ഇതുവരെ നടത്തിയിട്ടില്ല. ആപ്പിളിന്റെ യുഎസ്ബി-സി കേബിളിനെ അപേക്ഷിച്ച്, സിംഗിൾ ലൈൻ 9 പിൻ, സിംഗിൾ ലൈൻ 11 പിൻ കണക്ടറുകൾ തമ്മിലുള്ള ചെറിയ വിടവുള്ള ആൻഡ്രോയിഡ് കേബിളുകൾ ഉപയോഗിക്കുന്നത് അമിതമായി ഫോൺ ചൂടാകാൻ ഇടയാക്കുമെന്നാണ് ആപ്പിൾ സ്റ്റോറിന്റെ അറിയിപ്പ്. പുതിയ ഐഫോണുകൾക്കായി യുഎസ്ബി- സി ചാർജിംഗ് കേബിളുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള ആപ്പിളിന്റെ നിർദ്ദേശങ്ങളിലെ പോരായ്മകളെക്കുറിച്ച് ഉപഭോക്താക്കൾ വലിയ തോതിൽ പരാതി ഉന്നയിച്ചിട്ടുണ്ട്.
Post Your Comments