KeralaLatest NewsNews

എകെജി സെന്റർ മുഴുവൻ സഹകരണ കൊള്ളക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു: കെ സുരേന്ദ്രൻ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരിൽ മത്സരിക്കാൻ കളമൊരുക്കുകയാണ് ഇഡി എന്ന എം വി ഗോവിന്ദന്റെ ആരോപണത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. എം വി ഗോവിന്ദൻ പണം കൊള്ളയടിച്ചവരുടെ കൂടെയാണ് നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിൽക്കേണ്ടത് സഹകാരികളുടെ കൂടെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: നിത്യയൗവനം നിലനിര്‍ത്താൻ ദിവസവും 111 ഗുളികകള്‍, ബേസ്ബാള്‍ തൊപ്പി: മരണത്തെ അതിജീവിക്കാനുള്ള ശ്രമവുമായി ബ്രയാൻ

എകെജി സെന്റർ മുഴുവൻ സഹകരണ കൊള്ളക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാ സഹകരണ ബാങ്കുകളിലെയും അഴിമതി അന്വേഷിച്ചാൽ സംസ്ഥാന സെക്രട്ടറിയടക്കം പ്രതിയാകുമെന്ന് കെ സുരേന്ദ്രൻ അറിയിച്ചു.

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും ഉള്ള ഒട്ടുമിക്ക നേതാക്കന്മാരും അഴിമതി കേസിലുണ്ട്. കേരളത്തിലെ മുഴുവൻ സഹകരണ അഴിമതികളും പുറത്തു വന്നാൽ എകെജി സെന്ററിലുള്ളവർ ആയിരിക്കും ആദ്യം ജയിലിൽ പോകുന്നത്. അതുകൊണ്ട് ആകെ മുങ്ങുമെന്ന് മനസ്സിലായതുകൊണ്ട് വ്യാജ ആരോപണങ്ങൾ ഉയർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Read Also: റോഡിൽ നിന്ന ദമ്പതികളെ ഇടിച്ചു തെറിപ്പിച്ചു, ഒരാൾ മരിച്ചു: അമിത വേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ യുവനടന്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button