ന്യൂയോര്‍ക്ക്: സ്വന്തം യുവത്വം നിലനിര്‍ത്താനായുള്ള ശ്രമവുമായി യു.എസ് ശതകോടീശ്വരൻ. 400 മില്യൻ യു.എസ് ഡോളര്‍ ആസ്തിയുള്ള ബ്രയാൻ ജോണ്‍സൻ എന്ന നാല്പത്തിയാറുകാരനാണ് മരണത്തെ അതിജീവിക്കാനും ശരീരത്തിൽ യുവത്വം നിലനിര്‍ത്താനുള്ള ഗവേഷണങ്ങള്‍ക്കായി ശതകോടികള്‍ നിക്ഷേപിച്ചിരിക്കുന്നത്.
ഇത്തരം പരീക്ഷണങ്ങൾക്കായി ഒരു സംഘം ഡോക്ടര്‍മാരെ നിയമിച്ചുകൊണ്ട് ബ്ലൂപ്രിന്റ് എന്ന പേരില്‍ ഒരു സ്ഥാപനത്തിനു തുടക്കമിട്ടിട്ടുണ്ട് ബ്രയാൻ.
read also: സ്ത്രീകളില്‍ മാത്രം ഉണ്ടാകുന്ന ഈ മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക, ഒരു പക്ഷേ കാന്‍സര്‍ ആകാം
സ്വന്തം യുവത്വം നിലനിര്‍ത്താനായി ദിവസവും ബ്രയാൻ കഴിക്കുന്നത് 111 ഗുളികകളാണ്. കൂടാതെ തലച്ചോറിലേക്ക് ചുവന്ന വെളിച്ചം കടത്തിവിടുന്ന ബേസ്ബാള്‍ തൊപ്പി ധരിച്ചാണ് അദ്ദേഹം നടക്കുന്നത്. മുഖത്തെ ചുളിവുകള്‍ തടയാനായി ഒരു ക്രീം ഉപയോഗിച്ചാണു രാവിലെ മുഖം കഴുകുക.
ദിവസവും എട്ടു മണിക്കൂറിലേറെ ഉറക്കം നിര്‍ബന്ധമാണ്. മധുരവും എട്ടു മണിക്കൂറില്‍ കുറഞ്ഞ ഉറക്കവുമെല്ലാമാണു മനുഷ്യരുടെ പ്രായം കൂട്ടുന്നതെന്നാണ് ബ്രയാൻ പറയുന്നത്. തന്റെ അവയവങ്ങള്‍ 18 വയസുകാരന്റേതു പോലെ പ്രവര്‍ത്തിക്കുന്ന രീതിയിലേക്കു മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് ബ്രയാൻ പറയുന്നു.
Post Your Comments