KannurNattuvarthaLatest NewsKeralaNews

15 കാ​രി​യെ പീ​ഡി​പ്പി​ച്ചു: പ്രതിക്ക് 27 വർഷം കഠിനതടവും പിഴയും

നെ​ടു​മ്പ്രം സ്വ​ദേ​ശി സ​ർ​വിസ് എ​ൻ​ജി​നീ​യ​ർ എം.​കെ. ജ്യോ​തി​ലാ​ലി​നെ(23) ആ​ണ് കോടതി ശിക്ഷിച്ചത്

മാ​ഹി: പ​ള്ളൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 15 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 27 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും ശിക്ഷ വിധിച്ച് കോടതി. 2021-ൽ ​പോ​ക്സോ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി ത​ല​ശ്ശേ​രി നെ​ടു​മ്പ്രം സ്വ​ദേ​ശി സ​ർ​വിസ് എ​ൻ​ജി​നീ​യ​ർ എം.​കെ. ജ്യോ​തി​ലാ​ലി​നെ(23) ആ​ണ് കോടതി ശിക്ഷിച്ചത്. പു​തു​ച്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ർ​ട്ട് (പോ​ക്സോ) ജ​ഡ്ജി വി. ​സോ​ഫ​നാ ദേ​വി ആണ് ശി​ക്ഷ വിധി​ച്ച​ത്.

പോ​ക്‌​സോ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ ആ​റ് പ്ര​കാ​രം 20 വ​ർ​ഷ​വും ഐ.​പി.​സി 449 വ​കു​പ്പ് പ്ര​കാ​രം ഏ​ഴ് വ​ർ​ഷ​വും ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പ്ര​തി മൊ​ബൈ​ൽ ഫോ​ൺ വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് നാ​ല് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കണം.

Read Also : ‘കമ്മിയല്ല സഖാവാണ് ഞാൻ, പാര്‍ട്ടി ക്ലാസിന് പോകുന്നുണ്ട്’: വരുന്ന ഇലക്ഷനിൽ ബി.ജെ.പി ബിഗ് സീറോ ആയിരിക്കുമെന്ന് ഭീമൻ രഘു

പ​ള്ളൂ​ർ എ​സ്.​ഐ ആ​യി​രു​ന്ന പി. ​പ്ര​താ​പ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്ന​ത്തെ മാ​ഹി സി.​ഐ എ​സ്.​ ആ​ട​ല​ര​ശ​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ഐ പ്ര​സാ​ദ്, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ശ്രീ​ജേ​ഷ്, കോ​ൺ​സ്റ്റ​ബി​ൾ റോ​ഷി​ത്ത് പാ​റ​മേ​ൽ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യ അ​ഡ്വ. പ​ച്ചി​യ​പ്പ​ൻ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button