ദിലീപ് ചിത്രം മായാമോഹിനിയിൽ രാജ്‌കുമാർ പട്ടാലയായി എത്തി ശ്രദ്ധനേടിയ നടൻ മോഹന്‍ ശര്‍മയ്ക്ക് നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. ഒരുകാലത്ത് മലയാളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ സിനിമകളില്‍ വില്ലന്‍ കഥാപാത്രമായി തിളങ്ങി നിന്ന താരമാണ് മോഹൻ ശർമ്മ. വീട് വിറ്റതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് മോഹന്‍ ശര്‍മ പറയുന്നു.
ചെന്നൈ ടി നഗറില്‍ നിന്നും ചെന്നൈ ചെട്ട്‌പേട്ട് ഹാരിംഗ്ടണ്‍ റോഡിലെ തന്റെ വീട്ടിലേയ്ക്ക് മടങ്ങിവരുന്നതിനിടെയാണ് മോഹന്‍ ശര്‍മ ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മൂക്കിന് അടക്കം സാരമായ പരിക്ക് പറ്റി. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അക്രമിക്കപ്പെട്ടതിന് പിന്നിലെ കാരണം വ്യക്തമാക്കിയത്.
read also: ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം: ദേവസ്വം മന്ത്രി
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘പോയസ് ഗാര്‍ഡനിലെ എന്റെ വീട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ വിറ്റിരുന്നു. വില്‍പ്പന നടന്നതിനു പിന്നാലെ ഒരു ബ്രോക്കര്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറി. തുടര്‍ന്ന് വീട്ടിലേക്ക് പോയി ഞാന്‍ അന്വേഷിച്ചു. വീട് വിറ്റതിനാല്‍ തനിക്കൊന്നും ചെയ്യാനാവില്ലെന്ന് വളരെ എളിമയോടെ അയാള്‍ പറയുകയായിരുന്നു. എന്റെ അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം ഞാന്‍ ഒഴിപ്പിക്കാനുള്ള ഉത്തരവ് നേടാനായി കോടതിയെ സമീപിച്ചു. ചൊവ്വാഴ്ച ഞാന്‍ വീട്ടിലേക്ക് വരികയായിരുന്നു. മരുന്ന് വാങ്ങാനായി കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ നാലംഗ സംഘം എന്നെ ആക്രമിച്ചു. അയാളുടെ കയ്യില്‍ വലിയൊരു മോതിരമുണ്ടായിരുന്നു. അതുവച്ച് എന്റെ മുഖത്ത് ഇടിച്ചു. ഒരു ചെറിയ കുപ്പിയിലെ ആസിഡ് കാണിട്ടിച്ച് മുഖത്തൊഴിക്കുമെന്ന് പറഞ്ഞു. കുടുംബത്തോടൊപ്പം ഇല്ലാതാക്കുമെന്നും എന്റെ മൃതദേഹം കണ്ടുപിടിക്കാനാവില്ലെന്ന് ഭീഷണിപ്പെടുത്തി.- നടന്‍ പറഞ്ഞു.
ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കിയതായും താരം വ്യക്തമാക്കി.
Post Your Comments