Latest NewsKeralaNews

ഖാദി സിൽക്ക് ഫെസ്റ്റ് ശനിയാഴ്ച മുതൽ

കോഴിക്കോട്: ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഖാദി സിൽക്ക് വസ്ത്രങ്ങളുടെ പ്രത്യേക പ്രദർശന വിപണന മേള കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് എതിർവശത്തുള്ള പോലീസ് ക്ലബ് ഹാളിൽ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്ന് വരെ നടത്തുന്നു. ഖാദി സിൽക്ക് വസ്ത്രങ്ങളുടെയും ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരണം മേളയിൽ ഒരുക്കിയിട്ടുണ്ട്.

Read Also: ലോക ഹൃദയ ദിനം: മെട്രോ സ്റ്റേഷനുകളിൽ എഇഡി മെഷീനുകൾ സ്ഥാപിച്ചു

ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള തനത് സിൽക്ക് സാരികളുടെ സിൽക്ക് വസ്ത്രങ്ങളും പ്രത്യേക റിബേറ്റിൽ മേളയിൽ ലഭിക്കും. ഖാദി വസ്ത്രങ്ങൾക്ക് 30% റിബേറ്റും സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ഒരുക്കിയതായി പ്രോജക്ട് ഓഫീസർ അറിയിച്ചു.

Read Also: സംസ്ഥാനത്ത് നിലവിലെ വൈദ്യുതി നിരക്ക് ഒക്ടോബര്‍ 31 വരെ തുടരും

shortlink

Related Articles

Post Your Comments

Related Articles


Back to top button